നാദാപുരത്തിന്‍റെ വോളീ അഭിമാനത്തിന് കുവൈറ്റിൽ സ്നേഹ വരവേല്‍പ്പ്

By | Saturday October 12th, 2019

SHARE NEWS

നാദാപുരം : നാദാപുരത്തിന്‍റെ വോളീ അഭിമാനത്തിന് കുവൈറ്റിൽ സ്നേഹ വരവേല്‍പ്പ് നല്‍കി നാട്ടുകാര്‍ .ഹൃസ്വ സന്ദരർശനാര്‍ഥം കുവൈറ്റിൽ എത്തിയ ഇന്ത്യൻ വോളിബാൾ ടീമിന്റ അസിറ്റന്റ് കോച്ചും, ഇന്ത്യൻ അണ്ടർ 20, കേരള വോളിബാൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമുകളുടെ കോച്ചുമായ നാസർ ചെറുമോത്തിന് കുവൈറ്റ്‌ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ അബ്ദുല്ല മാവിലായിയുടെ അധ്യക്ഷതയിൽ  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത് ഉത്ഘാടനം ചെയ്തു.

സംസ്ഥാന ട്രീഷറർ നാസർ എം ആർ, വൈസ് പ്രസിഡന്റ്‌ സുബൈർ പാറക്കടവ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി ടി കെ മുഹമ്മദ് മണ്ഡലം ട്രഷറർ റഷീദ് ഒന്തത്ത്‌ വൈസ് പ്രസിഡണ്ടുമാരായ ഉസ്മാൻ കാണാചേരി സാജിദ് കുയിതേരി എന്നിവരും റഷീദ് പഴത്തോങ്ങ് ഷംസുദ്ദീൻ നരിപ്പറ്റ ബഷീർ കോട്ടാളൻ സംസാരിച്ചു.

നാസർ ചേറുമോത്ത്‌ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും, സെക്രട്ടറി സിറാജ് ചെനോളി നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്