Categories
Latest

പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

നാദാപുരം : പുറമേരി കുടുംബാരോഗ്യ കേന്ദ്രം
ദേശീയ നിലവാരത്തിലേക്ക്. ആശുപത്രികളുടെ ഗുണനിലവാരം നിർണ്ണയിക്കുന്ന കേന്ദ്ര ഗവൺമെന്റ്
സമിതിയുടെ പരിശോധനയിലാണ് അരൂരിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര ബഹുമതി (NQAS) ലഭിച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികൾക്കാണ്
ഈ അംഗീകാരം നൽകുന്നത്. 95% മാർക്ക് നേടിയാണ്
കുടുംബാരോഗ്യ കേന്ദ്രം ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കും
ഈ ആശുപത്രിക്കാണ്.

പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ
ആശുപത്രിയിലൊരുക്കിയ അത്യന്താധുനിക
സൗകര്യങ്ങൾ ഈ നേട്ടത്തിന് അടിത്തറയൊരുക്കി.

മെഡിക്കൽ ഓഫീസർ ഡോ: പ്രദോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അർപ്പണബോധത്തോടെ
പ്രവർത്തിക്കുന്ന മെഡിക്കൽ ടീം ആണ്
ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്.

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന
ഹൈടെക് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രോഗീ സൗഹൃദ അന്തരീക്ഷവും
മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളും ഈ ആശുപത്രിയുടെ മികവേറ്റുന്നു.

NHM, ആശുപത്രി വി കസന സമിതി,
നാട്ടുകാർ ഇവരുടെ കൂടി ഇടപെടലിന്റെ
ഫലമാണ് പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തെ
തേടിയെത്തിയ ഈ വലിയ ബഹുമതി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: National Accreditation for Purameri Family Health Center

NEWS ROUND UP