വളയം: വളയം: കലാ-സാംസ്ക്കാരിക മേഖലയിൽ വളയത്തെ നിറസാന്നിദ്ധ്യമായ നവധ്വനി ആട്സ് സ്പോട്സ് ആൻ്റ് റീഡിംഗ് റൂം എ കെ ജംഗ്ഷന് സ്വന്തം കെട്ടിടമാകുന്നു.
പ്രവൃത്തി ഉദ്ഘാടനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് നിർവ്വഹിച്ചു. ഡിജിറ്റൽ യുഗത്തിലും വായനയുടെ പ്രാധാന്യം കൈമോശം വരാതിരിക്കണമെന്നും വായനശാലകളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ഗ്രാമ പഞ്ചായത്ത് അകമഴിഞ്ഞ് പിന്തുണക്കുമെന്നും കെ.പി പ്രദീഷ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി സിനില അധ്യക്ഷയായി. വൈ. പ്രസിഡൻറ് പി ടി നിഷ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസിർ, കെ.ശ്രീജിത്ത്, ടി.കെ ബാലൻ, ആർ.പി ത്വൽഹത്ത്, എം. രീമീഷ്, നിർമ്മാണ കമ്മിറ്റി കൺവീനർ ടി. കണാരൻ, ചെയർമാൻ പി.കെ അബ്ദുള്ള , ട്രഷറർ ടി.കെ രാജീവൻ, കെ.കെ ശ്രീജിത് എന്നിവർ സംസാരിച്ചു. എ.കെ. ശരത്ത് കുമാർ സ്വാഗതവും ടി.പി ലിജിൻ നന്ദിയും പറഞ്ഞു.