കേരളത്തിലെ മിക്ക നീര പ്ലാൻറുകളും പൂട്ടുന്നു .സർക്കാർ ഇരിക്കുന്നതിനുമുമ്പ് കാലുനീട്ടി നീര എന്ന പ്രതീക്ഷ കേരളത്തിന് നഷ്ടകുന്നു. കോടികൾ പാഴായി കുറ്റ്യാടി നീര പ്ലാന്റ് പൂട്ടി ; കര്‍ഷക സ്വപ്നത്തില്‍ കരിനിഴല്‍ വീഴ്ത്തിയതാര് ? ട്രൂവിഷന്‍ നാദാപുരം ന്യൂസ് അന്വേഷണം .


അടിസ്ഥാനസൗകര്യങ്ങളുൾപ്പെടെ മെച്ചപ്പെട്ട ഒരു നീര സംസ്കരണപ്ലാന്റ് സ്ഥാപിക്കാൻ 10 കോടി രൂപയ്ക്കടുത്ത് വേണം.
പ്ലാന്റുകളിൽ 10,000 മുതൽ 50,000 ലിറ്റർവരെയാണ് പ്രതിദിനം സംസ്കരണശേഷി. എന്നാൽ, ഇന്ന് കേരളത്തിൽ ഒരു നീര ഉത്പാദനകമ്പനിക്കും ദിവസം 2,000 ലിറ്ററിലധികം നീര ലഭിക്കുന്നില്ല.
അതായത് പ്ലാന്റിന്റെ പ്രവർത്തനശേഷിയെക്കാൾ എത്രയോ കുറവ്.എന്നിട്ടും കമ്പനികൾ വൻതുക മുടക്കി പ്ലാന്റുകൾ സ്ഥാപിക്കുകയാണ്.ഇതിന്റെ പിന്നിലെ രഹസ്യം എന്താണന്ന് മാത്രം കർഷകർക്കും അറിയില്ല.
കോഴിക്കോട് ജില്ലയിൽമാത്രം ഒമ്പത് കമ്പനികളാണ് പ്രവർത്തിച്ചിരുന്നത് ഇവയിൽ മിക്കവയ്ക്കും പൂട്ട് വീണു കഴിഞ്ഞു പക്ഷേ, ഒന്നോ രണ്ടോ പ്ലാന്റുകൾ സർക്കാർ പിന്തുണയോടെ സ്ഥാപിച്ച് എല്ലാകമ്പനികളും ചേർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഉത്പാദനച്ചെലവ് എത്രയോ കുറയ്ക്കാമെന്നിരിക്കെ എന്നെ എന്തിനായിരുന്നു തിടുക്കം എന്ന ചോദ്യം ബാക്കിയാവുന്നു.
ഓരോ പ്ലാന്റിനും 50 ലക്ഷംവരെ സർക്കാർ സബ്സിഡി നൽകുന്നുണ്ട് ഈ തുക പല കമ്പനികളിലായി വീതിച്ചുപോവുന്നത് ഒഴിവാക്കാമായിരുന്നു. ഇപ്പോൾ കമ്പനികൾ എത്തിപ്പെട്ട സാമ്പത്തികക്കുരുക്കുകളും ഉണ്ടാവില്ലായിരുന്നു.
> > >
ഇതേകുറിച്ച് നാളെ …..