സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ‘നീയും നിലാവും’ സംഗീത ആൽബം

By | Friday May 8th, 2020

SHARE NEWS

നാദാപുരം: സാമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ് നീയും നിലാവും എന്ന സംഗീത ആൽബം. പ്രണയത്തിൻ്റെ മനോഹരമായ ബിംബമായ നിലാവിനെ സാക്ഷിനിർത്തി ഒരു പ്രണയഭംഗത്തിൻ്റെ ദുഃഖാർദ്രമായ നിമിഷങ്ങൾ ആവിഷ്കരിക്കുകയാണ് ഈ സംഗീത ആൽബത്തിലൂടെ. പ്രണയവും അതിൻ്റെ സാഫല്യവും ഏവരിലും ആഹ്ലാദത്തിൻ്റെ നിറകൺചിരി സമ്മാനിക്കുമ്പോൾ പ്രണയഭംഗമുണ്ടാക്കുന്ന ദുഃഖത്തിൻ്റെ ആഴം അനുഭവിപ്പിക്കുന്നുണ്ട് ‘നീയും നിലാവും’.

ആലാപന ഭംഗികൊണ്ട് ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഈ ആൽബത്തിൻ്റെ രചന പ്രേമൻ തണലും സംഗീതസംവിധാനം ഇഖ്ബാൽ വാണിമേലും ആണ് നിർവ്വഹിച്ചിരിക്കുന്നത്.
ഇതിൽ നീലനിലാവിൻ്റെ എന്നുതുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് രജീഷ് കെ ചന്തുവാണ്.

കോളേജ് കാലഘട്ടം മുതൽ സംഗീതജീവിതത്തെ മുറുകെ പിടിച്ചുപോരുന്ന രജീഷ് കോഴിക്കോട് ജില്ലയിലെ കാരന്തൂർ സ്വദേശിയാണ്.കർണാടിക് സംഗീതവും വെസ്റ്റേൺ സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചുവരുന്ന ഇദ്ദേഹത്തിന് ലണ്ടൻ ആസ്ഥാനമായുള്ള ട്രിനിറ്റി കോളേജ് നടത്തുന്ന പിയാനോ ഗ്രേഡ് എക്സാമിൽ എട്ടാമത്തെ ഗ്രേഡ് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. പ്രമോദ് റീനോൾഡ്സ് ആണ് ഗുരുനാഥൻ. വീട്ടിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയിൽ വച്ചു സംഗീതം ചിട്ടപ്പെടുത്തുകയും ഒപ്പം ആലപിക്കുകയും ചെയ്തുവരികയാണ് ഇദ്ദേഹം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്