Categories
സ്പെഷൽ

“ഓർക്കാൻ ഇതിലും നല്ല കാലം വേറെ ഇല്ല” രതി സിസ്റ്റർ ഇന്ന് നാദാപുരത്തോട് വിട പറയുന്നു

നാദാപുരം : മഹാമാരിയെ നന്മകൾ കൊണ്ടും സ്നേഹ കൂട്ടായ്മയാലും ചെറുത്തു. സാധാരണക്കാരൻ്റെ ധർമ്മാശുപത്രിയെ സൂപ്പർ സെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തിയതിൽ ചെറുതല്ലാത പങ്കുവഹച്ചതിൻ്റെ അഭിമാനത്തോടെ പിടിയിറങ്ങുകയാണ് രതി സിസ്റ്ററെന്ന് ഈ നാട് സ്നേഹത്തോടെ ചേർത്ത് വിളിച്ച നേഴ്സിംഗ് സുപ്രണ്ട്.

കോവിഡ് കാലം തൊട്ടുള്ള നാദാപുരം താലൂക്ക് ആശുപത്രിയിലെ സേവനം ജീവിതത്തിൽ മറക്കില്ല. “ഓർക്കാൻ ഇതിലും നല്ല കാലം വേറെ ഇല്ല” രതി സിസ്റ്റർ ഇന്ന് നാദാപുരത്തോട് വിട പറയുനമ്പോൾ, തന്റെ മെഡിക്കൽ ജീവിതത്തെ കുറിച്ച് ചോദിച്ചാൽ വാ തോരാതെ പറയാനുണ്ട് ഇവർക്ക് .

2020 ഫെബ്രുവരിയിൽ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രൊമോഷൻ കിട്ടിയെത്തിയപ്പോഴും കോവിഡ് മഹാമാരി കാലത്ത് തന്റെ മെഡിക്കൽ ജീവിതം അവസാനിക്കുമെന്ന് രതി കരുതിയില്ല.

ഒരുപക്ഷെ തന്റെ സേവനം ജനങ്ങൾക്ക് കൂടുതൽ ലഭിച്ചതും ഈ അകാലത്ത് ആവാമെന്നും രതി ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

100 ൽ 80% വും ഇന്ന് കോവിഡ് പോസറ്റീവ് കേസുകൾ ആണ്. ഭയമല്ല ജാഗ്രത തന്നെയാണ് വേണ്ടത്. സ്വയം ശ്രദ്ധിക്കണം മറ്റുള്ളവർക്ക് വേണ്ടിയും ശ്രദ്ധിക്കണം, അതിവേഗം പടർന്നു പിടിക്കുന്ന ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ കേരളത്തിലും എത്തിയിരിക്കുകയാണെന്നും രതി സൂചിപ്പിച്ചു.

മെഡിക്കൽ രംഗത്ത് പ്രവർത്തിച്ച കാലം മുതൽ പേടി ഉണ്ടായിട്ടില്ല, കോവിഡ് കാലത്തും ആ പേടി വന്നിട്ടില്ല, ഞങ്ങൾ പേടിച്ചാൽ ജനങ്ങൾക്ക് ആരുണ്ട് ധൈര്യം പകരാൻ? ചിരിച്ചുകൊണ്ട് രതി ഇങ്ങനെ ചോദിച്ചു.

ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച കാലമത്രയും നല്ല രീതിയിൽ തന്നെ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചു. ജനങ്ങൾക്കും സഹപ്രവർത്തകരോടും കൂടെ നിന്ന് സങ്കടത്തിലും സന്തോഷത്തിലും പങ്കു ചേർന്നിട്ടുണ്ട്. ഇന്ന് റിട്ടയർമെന്റ് ചടങ്ങിന് സ്വന്തം വീടായ കണ്ണൂരിൽ നിന്ന് നാദാപുരത്തേക്ക് വരുമ്പോൾ വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞു തീർക്കാൻ കഴിയാത്ത ഒരുപാട് പേരുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സി എച്ച് ബാലകൃഷ്ണൻ, നാദാപുരം ഗവണ്മെന്റ് ഹോസ്പിറ്റൽ എച്ച് എം സി മെമ്പർ വി.കെ സലീം ഇവരോടുള്ള നന്ദിയും കരുതലും അവരുടെ പ്രവർത്തനവും വാക്കുകളിൽ ഒതുങ്ങിയില്ല.

ആവേശം നിറഞ്ഞതായിരുന്നു ആ കാലമത്രേയും. താൻ കണ്ണൂർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമയത്ത് ആശുപത്രി സൂപ്രണ്ടിനോട് പറഞ്ഞിരുന്ന ആവശ്യങ്ങൾ ഇവിടെ സി എച്ച് ബാലകൃഷ്ണൻ സർ കണ്ടറിഞ്ഞു ചെയ്തിട്ടുണ്ട്.

ആശുപത്രിയുടെ ഇന്നത്തെ പുരോഗതിക്ക് കാരണവും സാറിന്റെ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് രതി വ്യക്തമാക്കി.

2020ഫെബ്രുവരിയിലാണ് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ട് ആയി പ്രമോഷൻ ലഭിച്ചെത്തിയത് .അന്നത്തെ ആശുപത്രിയുടെ ദയനീയ മുഖത്തുനിന്ന് ഇന്നത്തെ രീതിയിലുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോഴുള്ള സന്തോഷവും അഭിമാനവും ആ ശബ്ദത്തിൽ ഉണ്ടായിരുന്നു.

കെട്ടിട നവീകരണം,ഐസിയു, വാർഡുകൾ തിരിച്ചുള്ള ക്രമീകരണം,ഫാർമസി തുടങ്ങി നിരവധി മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ ഈ സർക്കാർകൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളെ കുറിച്ച് ഉണ്ടാകുന്ന പൊതുവിൽ ധാരണ തന്നെ തിരുത്തിയിട്ടുണ്ട്.

അങ്ങനെ ഒരു തിരുത്തലിനു ശേഷമാണ് താൻ ഇറങ്ങുന്നത്, അതിൽ അഭിമാനമുണ്ട്. മനസ്സുമരവിച്ച ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. അന്ന് കൂടെ നിന്ന് സപ്പോർട്ട് ചെയ്ത ഡോക്ടർമാരാണ് എന്നും മാതൃക.

സ്വയം റിസ്ക്കിൽ കാര്യങ്ങൾ ഏറ്റെടുത്ത് ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ കൂടെ പ്രവർത്തിച്ചു എന്നത് ഏറ്റവും വലിയ അംഗീകാരം. ഹോസ്പിറ്റൽ ഇമേജിന്റെ കാര്യത്തിൽ തങ്ങളുടെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഇടപെടൽ ചെറുതായിരുന്നില്ല.

മാലിന്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിലായാലും, കോവിഡ് കാലത്തെ വാക്സിനേഷൻ ഡ്യൂട്ടിക്ക് ഏർപ്പാടാക്കുന്ന കാര്യത്തിലായാലും കൃത്യമായി അത് നടത്തി പോയത് ഹെൽത്ത് ഇൻസ്പെക്ടറുടെ കഴിവുകൊണ്ട് മാത്രമാണ്.

സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിച്ച ഒരുപാട് പേരുണ്ടായിരുന്നു ഈ ഫീൽഡിൽ, അവർക്കൊപ്പം ആയിരുന്നു തന്റെ ഇത്രയും വർഷങ്ങൾ, ഇതിലും വലിയ നേട്ടം ഇനി ലഭിക്കാനില്ല. നഴ്സിങ് സൂപ്രണ്ട് എന്ന നിലയിൽ ഹോസ്പിറ്റലിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിച്ച കാലത്ത് ദയനീയാവസ്ഥയിൽ ഇരുന്ന ഹോസ്പിറ്റലിലെ ഇന്നത്തെ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിൽ ഒരു കണ്ണി ആവാൻ തനിക്കും സാധിച്ചു.

പ്രവർത്തനത്തിന് സഹപ്രവർത്തകർക്ക് ഇടയിൽനിന്നും നല്ല അഭിപ്രായം തന്നെയാണ് ലഭിച്ചത്.

ഹോസ്പിറ്റൽ ക്ലീനിംഗ് ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഡോക്ടർമാരടക്കം പ്രവർത്തനത്തിൽ ഒപ്പം ചേർന്നവരാണ്.

ഹോസ്പിറ്റലിലെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ നിന്ന് പ്രശ്നങ്ങളിൽ ഇടപെട്ട ഹോസ്പിറ്റൽ സൂപ്രണ്ടിനോട് ഉള്ള നന്ദിയും കടപ്പാടും ഏറെയാണ്.

പ്രതിസന്ധികളിൽ കൈപിടിച്ചുയർത്താൻ ആരെങ്കിലും ഉണ്ടാകും. പ്രതിസന്ധികൾക്ക് പുറമെ തിരക്കുപിടിച്ച ജീവിതത്തിൽ കുടുംബം തന്നെയാണ് തന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനിയുള്ള കാലം കുടുംബത്തെ നോക്കി അവർക്കും കഴിയണം. സേവനം ചെയ്യാൻ സാധിച്ചു എന്നത് 100% ഉറപ്പ് തന്നെ. അതുകൊണ്ടുതന്നെ സന്തോഷമുണ്ട് ഇന്ന് ഈ വേളയിൽ വേർ പിരിയുമ്പോൾ.

പഠനത്തിന് ശേഷം എ കെ ജി മെമ്മോറിയൽ ഹോസ്പിറ്റലിൽ ട്രെയിനിങ് ചെയ്തു,2 വർഷം എംപ്ലോയ്മെന്റിൽ വർക്ക്‌ ചെയ്തു, പിന്നീട് പി എസ് സി കിട്ടി മയ്യിൽ പി എച്ച് സിയിൽ വർക്ക്‌ ചെയ്തു ശേഷം കണ്ണൂരിലേക്ക് മാറി അതിനുശേഷമാണ് നഴ്സിങ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ച് നാദാപുരത്ത് എത്തുന്നത്.

ഭർത്താവ് -വത്സരാജൻ എം,മൂത്ത മകൻ മിഥുൻരാജ് എം അമ്മയുടെ പാത തുടർന്ന് ഡോക്ടറായി ചക്കരക്കൽ സി എച്ച് സിയിൽ സേവനമനുഷ്ഠിക്കുന്നു. ഇളയ മകൻ വിശ്വരാജ് എം എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP