ഇശൽ മഴ പെയ്തിറങ്ങിയ രാവ്; നാദാപുരം സംഗീത കൂട്ടായ്മയുടെ ബക്രീദ് ആഘോഷം വേറിട്ട അനുഭവമായി

By | Saturday August 1st, 2020

SHARE NEWS

നാദാപുരം: വേറിട്ട പ്രതിഭകൾ ഒറ്റ മനസ്സായി വ്യത്യസ്ഥ ദിക്കുകളിൽ നിന്ന് സംഗമിച്ചപ്പോൾ ഇശൽ മഴ പെയ്തിറങ്ങിയ രാവ് തീർത്തു. സംഗീത കൂട്ടായ്മ നാദാപുരത്തിന്റെ ബക്രീദ് ആഘോഷം വേറിട്ട അനുഭവമാക്കി കൂട്ടായ്മ അംഗങ്ങൾ.

മാപ്പിള പാട്ടുകളും,ചലച്ചിത്ര ഗാനങ്ങളും, നാടക ഗാനങ്ങളും,ശബ്ദാനുകരണവും കോർത്തിണക്കി ശബ്ദ മധുരമായ വിരുന്നൊരുക്കി ശ്രദ്ധേയമായി. ഗ്രൂപ്പ്‌ അഡ്മിൻ അൻവർ പൊതുകണ്ടിയുടെയും പ്രോഗ്രാം കോർഡിനേറ്റർ ഫൈറൂസ് കോടംകോത്തിന്റെയും നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ശ്രാവ്യവിരുന്നിന് സ്റ്റാർ സിംഗർ ശ്വേതാ അശോക്, ബഹ്റൈൻ നർമ്മ കലാകാരൻ ഷാജി പ്രകാശ്, ഗായകൻ ഗഫൂർ കുറ്റിയാടി തുടങ്ങി നിരവധി കലാകാരൻമാർ അണിനിരന്നു. ഗായകൻ താജുദ്ധീൻ വടകര, ജാനുഎട്ടത്തി ഫെയിം ലിധിലാൽ എന്നിവർ ആശംസകൾ നേർന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്