കല്ലാച്ചിയില്‍ പാര്‍ക്കിങ്ങിന് ഇടമില്ല; ഗതാഗത തടസ്സം പതിവ് : പ്രതിഷേധം ശക്തം

By | Friday November 1st, 2019

SHARE NEWS

നാദാപുരം: കല്ലാച്ചിയില്‍ പാര്‍ക്കിങ്ങിന് ഇടമില്ല   ശക്തമായ പ്രതിഷേധത്തിനോരുങ്ങി നാട്ടുകാര്‍.  കല്ലാച്ചിയിലും നാദാപുരത്തും വാഹന പാർക്കിങ്ങിന് ഇടമില്ലാതെ ജനം വലയുകയാണ്.നിരവധി ദേശീയ അവാർഡുകൾ നേടിയ പഞ്ചായത്തായ നാദാപുരത്ത് കെട്ടിടംപണിയണമെങ്കിൽ മുൻസിപ്പാലിറ്റിക്കു തുല്യമായ നിയമങ്ങ ളും ചട്ട ങ്ങ ളും പാലിക്കണമെന്ന വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് പല കെട്ടിടങ്ങളും നിർമിച്ചത്.

കെട്ടിട ങ്ങൾ നിർ മ്മിക്കുമ്പോൾ വാ ഹ ന ങ്ങൾ പാർക്ക് ചെയ്യാ നു ള്ള സൗകര്യം ഏർപ്പെടുത്തണമെന്ന കെട്ടിട നിർമ്മാണ് ചട്ടം പാലിക്കാത്തത് കാ ര ണം വാ ഹ നങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് വർദ്ധിക്കുകയാണ്.

റോഡിന്റെ ഇരുവശങ്ങളിലും നിറയുന്ന വാഹനങ്ങൾ കൊണ്ട് ടൗ
ണിൽ ഏറെ നേരം ഗതാഗതക്കുരുക്കിന് ഇടയാവുക യാണ്. ഈ രത്തെ രണ്ടു ടൗണുകളായിരുന്ന കല്ലാച്ചിയും നാദാപുരവും അടുത്ത കാലത്താണ് ഒറ്റ ടൗണായി വികസിച്ചത്.

വാടകയിനയത്തിൽ ലഭിക്കുന്ന ഭീമമായ തുകയും ഭൂമി വിലയിൽ
വൻ മാറ്റവും വന്നതോടെ പാർക്കിങ് ഏരിയ
കൾ പോലും ചില ഉടമകൾ കെട്ടിട മുറികളാക്കി മാറ്റിയതായി ആരോപണം ഉയർന്നിരുന്നു.ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിലും ഉദ്യോഗ സ്ഥലത്തിലും സഹായം ലഭിക്കുന്നതാ
യി വ്യാ പ ക പ രാതിയുണ്ട്.

അ ന ധികൃത നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോഴും ന ട ക്കുന്നുണ്ട ങ്കിലും ഇ തിനെതിരെ അധികൃതർ നടപടി എടുക്കുന്നില്ലെ
ന്നാണ് പരാതി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്