Categories
Latest

വടകര പശുക്കള്‍ക്ക് ഇനി നല്ലക്കാലം ; വളയത്ത് ഗോശാല തുറന്നു

നാദാപുരം: കടത്തനാട്ടിലെ ക്ഷീരകർഷകരുടെ ഇഛാശക്തിയും സംസ്ഥാന സർക്കാറിൻ്റെ പിന്തുണയും ആയപ്പോൾ ഒരു ചരിത്ര ചുവട് വെപ്പിന് കൂട്ടി നാട് സാക്ഷിയാകുന്നു.

ഏറെ ജൈവിക പ്രാധാന്യമുള്ള വടകര പശു സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് വളയത്ത് ശനിയാഴ്ച്ച തുടക്കമായി.

മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്ത വളയം ചുഴലിയിൽ, പത്ത് വടകര പശുക്കളെയും രണ്ട് കാളകളെയും വച്ച് ആരംഭിക്കുന്ന വടകരപശു ഗോശാല പ്രവര്‍ത്തനം ആരംഭിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇ.കെവിജയൻ എം എൽ എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി.

കടത്തനാടിന് അഭിമാനമാകുന്ന ഈ വേറിട്ട പദ്ധതിക്ക് വളയത്ത് നേതൃത്വം നൽകുന്നതും ഗോശാലയുടെ പദ്ധതി അവതരിപ്പിച്ചതും മാതൃകാ കർഷകനായ പീടികയുള്ള പറമ്പത്ത് പ്രകാശനാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Now is a good time for Vadakara cows; Goshala opened in the ring

NEWS ROUND UP