കേരളപ്പിറവി ദിനത്തില്‍ തണലിലെ സഹോദരങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് ടീം

By | Thursday November 1st, 2018

SHARE NEWS

നാദാപുരം: കേരള പിറവി ദിനത്തില്‍ തണല്‍ അഭയകേന്ദ്രത്തിലെ സഹോദരങ്ങള്‍ക്കൊപ്പം ആടാനും പാടാനും എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളെത്തി.

പി.ആര്‍.എം കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 50 പേരടങ്ങുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അന്തേ വാസികള്‍ക്കുള്ള ‘ വസ്ത്രങ്ങളും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള സംഖ്യയും കൈമാറിയാണ് അവര്‍ മടങ്ങിയത് .പാട്ടു പാടിയും ഡാന്‍സ് ചെയ്തും മണിക്കൂറുകളോളം ചെലവഴിച്ചു .

Loading...

എല്ലാ വര്‍ഷവും എന്‍ .എസ്.എസ് ടീം ഇവിടം സന്ദര്‍ശിക്കാറുണ്ട് .പ്രോഗ്രാം ഓഫീസര്‍ പി സനല്‍കുമാര്‍ ,അനിത .കെ ,ശ്രീശന്‍ .എസ് ,മേഘപ്രിയ വി.സി ,വത്സരാജ് മണലാട്ട്, എന്‍.എസ്.എസ്. ടീം ലീഡര്‍മാരായ സായൂജ് എം.എസ് ,സൂര്യ എം.പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജന് കുട്ടികള്‍ കൊണ്ടുവന്ന വസ്ത്രങ്ങളും ,ഭക്ഷണത്തിനുള്ള തുകയും കൈ മാറി .അരുണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്