കോൺക്രീറ്റ് കോൺട്രാക്റ്റർ വളയത്തുകാരുടെ പള്ളൂർ ബാബു ഓർമയായി

By | Wednesday January 1st, 2020

SHARE NEWS

വളയം: നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ കോൺക്രീറ്റ് കോൺട്രാക്റ്റർ മരിച്ചു. വളയം ചെക്യാട് ,വാണിമേൽ മേഖലകളിൽ നാല് പതിറ്റാണ്ടിലധികമായി കോൺക്രീറ്റ് നിർമ്മാണ തൊഴിലാളിയായ പളളൂർ ബാബു എന്ന് നാട്ടുകാർ വിളിക്കുന്ന പള്ളൂർ മൂന്നങ്ങാടി മീത്തലെ ചാലിൽ നെടുമ്പ്രത്ത് റബിന നിവാസിൽ ചന്ദ്രബാബു (64) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 12ന് വളയത്തിനടുത്തെ വീട്ടിലാണ് അപകടം. സാരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച്ച രാവിലെ 11 ഓടെ പള്ളൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. കൊല്ലം ഈസ്റ്റ് കല്ലട പുത്തൻപുരയിൽ തറവാട് അംഗമാണ്.ഭാര്യ: രമ മക്കൾ: രബിന ബാബു, രബീഷ് ബാബു (മാനേജർ മെട്രോ സൂപ്പർ മാർക്കറ്റ് തലശ്ശേരി) മരുമക്കൾ: രാജേഷ് കൊല്ലം (സൗദി അറേബ്യ) സുധി (കൊല്ലം) സഹോദരങ്ങൾ: അബിളി, പരേതരായ ഗോപി, സോമൻ, അരവിന്ദൻ ,സുധ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്