ഒരു കോടി രൂപയും മയക്കുഗുളികകളും പിടികൂടിയ കേസില്‍ തൂണേരി സ്വദേശി പോലീസ് വലയില്‍

By | Saturday October 12th, 2019

SHARE NEWS
നാദാപുരം : പാനൂരില്‍ ഒരു കോടി രൂപയും മയക്കുഗുളികകളും പിടികൂടിയ കേസില്‍ തൂണേരി സ്വദേശി പോലീസ് വലയില്‍. തൂണേരി വേറ്റുമ്മല്‍ സ്വദേശി അനീസാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നാണ് പോലീസിന് വിവരം ലഭിച്ചത് .
ഇയാള്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ വീണ്ടും പൊലിസിന്റെ വലയിലായെന്നാണ് സൂചന.
 അനീസിന്റെ വാഹനം പോലീസ് തിരിച്ചറിയുന്നതിനാല്‍ മറ്റൊരു വാഹനത്തില്‍ എത്തിച്ച് കൈമാറാനുള്ള ശ്രമത്തിനിടയിലാണ് വാഹനവും സംഘവും പോലീസ് പിടിയിലാകുന്നത് . അനീസിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു .
കേസില്‍ സെയ്താര്‍ പള്ളി സ്വദേശികളായ അച്ചാറത്ത് റോഡിലെ നജീബ് , പ്രസന്നഭവന്‍ സച്ചിന്‍, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത് .
ഒക്ടോബര്‍ നാലിന് പുലര്‍ച്ചെ പാത്തിപാലത്ത് വച്ച് വാഹന പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ഡസ്റ്റര്‍ കാര്‍ പരിശോധിക്കുകയും സീറ്റിന്റെ പുറകില്‍ ഒരു കോടി രൂപയും സ്റ്റാമോ റോക്‌സിവോന്‍ എന്ന മയക്ക് ഗുളികകളും മയക്ക് മരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്യൂബുമാണ് കണ്ടെത്തിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്