ചാലപ്രം ശിവക്ഷേത്ര വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഓൺലൈൻ ഭക്തിഗാന അന്താക്ഷരി നവ്യാനുഭവമായി

By | Thursday June 11th, 2020

SHARE NEWS

നാദാപുരം : ചാലപ്രം ശ്രി കുളശ്ശേരി ശിവക്ഷേത്ര വാട്ട്സ് ആപ്പ് കൂട്ടായ്മ ലോക്ക് ഡൗൺ കാലത്ത് ആരും ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത ഓൺലൈൻ ഭക്തി ഗാന അന്താക്ഷരി മത്സരം നടത്തി.

സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന മുദ്രാ വാക്യം ഉയർത്തിപ്പിടിച്ച ഈ കൊറോണ കാലത്ത് ക്ഷേത്ര പ്രവേശനം പോലും അസാധ്യമായപ്പോൾ വിശ്വാസികളെ ക്ഷേത്രത്തോട് ചേർത്ത് നിറുത്താൻ നടത്തിയ പരിപാടി ഭക്ത ജനങ്ങൾക്ക് നവ്യാനുഭവമായി.

മത്സരത്തിൽ ഉദയഭാനു ഒന്നാം സമ്മാനവും അനിൽ വിവി രണ്ടും വൈഗാ ലക്ഷമി മൂന്നാം സമ്മാനവും നേടി

സെക്രട്ടറി സുരേന്ദ്രൻ കേളോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സുരേന്ദ്രൻ ചങ്ങരോത്ത് മോഡേ റേറ്റായിരുന്നു ട്രഷറർ സുരേന്ദ്രൻ എൻ കെ നന്ദി പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്