Categories
Breaking News

ഓൺ ലൈൻ പഠനം;രക്ഷിതാക്കളിൽ നവ ചിന്ത ഉണർത്തി അരൂർ യു.പി.സ്കൂൾ

നാദാപുരം: “അറിവ് നേടിയാൽ മാത്രം പോര . നല്ല മനുഷ്യരായി വളരണം” അരൂർ യു.പി.സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലബാർ കൃസ്ത്യൻ കോളേജിലെ കൗൺസലിംഗ് സൈക്കോളജിസ്റ്റ് സിനി ജോൺ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.

കോവിസ് 19 കാരണം സ്കൂളുകൾ തുറക്കാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ അറിവ് ലഭിക്കുന്നുണ്ടെങ്കിലും ക്ലാസ്സുമുറികളിലെ പഠനാനുഭവങ്ങളും അധ്യാപകരുടെ സാന്ദർഭികമായ ഉപദേശങ്ങളും ഇടപെടലുകളും കുട്ടികൾ തമ്മിലുള്ള സഹവർത്തിത്വവുമൊക്കെ നഷ്ടമായിരിക്കുകയാണ്.

സ്കൂളിൽ നിന്ന് അറിവ് മാത്രമല്ല മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ഉന്മേഷത്തിനും പറ്റിയ അനുഭവങ്ങൾ ഓരോ കുട്ടിക്കും ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊക്കെ കുട്ടികൾക്ക് നഷ്ടമായിരിക്കുകയാണ്. അതിനാൽ അധ്യപകരും രക്ഷിതാക്കളും പ്രത്യേകമായി കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് സിനി ജോൺ ആവശ്യപ്പെട്ടു. പി.ടി. എ പ്രസിഡണ്ട് വി.പി.സുനി അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ പി.കെ ജ്യോതികുമാർ, എം.പി. ടി.എ ചെയർ പേഴ്സൻ സുജിന പി.സി., എസ്.ആർ ജി കൺവീനർ കെ. ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി എം.ജി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്ക് കൗൺസലറുമായി സംവദിക്കുവാനുള്ള അവസരവുമുണ്ടായിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP