ജീവിക്കുന്ന രക്തസാക്ഷിയാണ് പി ജയരാജനെന്ന് പി മോഹനന്‍

By | Monday March 11th, 2019

SHARE NEWS

വാണിമേൽ: എല്‍ ഡി എഫിന്റെ കരുത്തനായ നേതാവ് പി  . ജയരാജൻ ആർ.എസ്.എസിന്റെ കൊലക്കത്തിക്കിരയായ ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. നിലവില്‍ എൽ.ഡി.എഫ്. വടകര  സ്ഥാനാർഥിയായി മത്സരിക്കനോരുങ്ങുകയാണ് ജയരാജന്‍.    ഭൂമിവാതുക്കൽ ടൗണിൽ നടന്ന സി.പി.എം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹനന്‍ .

മത ന്യൂനപക്ഷങ്ങളുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായി പൊരുതുന്നവരാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥികൾ. നെഞ്ചൂക്കോടെ വർഗീയതയ്ക്കെതിരെ പൊരുതുന്ന നേതാവാണ് ജയരാജനെന്നും വികസന മുരടിപ്പിൽ തകർന്ന വടകരയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി. ചോയിക്കുട്ടി അധ്യക്ഷനായി. വിവിധ പാർട്ടികളിൽനിന്ന്‌ രാജിവെച്ച് സി.പി. ചോയിക്കുട്ടി അധ്യക്ഷനായി. വിവിധ പാർട്ടികളിൽനിന്ന്‌ രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കുടുംബങ്ങൾക്ക് പി. മോഹനൻ പതാക കൈമാറി. ഇ.കെ. വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന എൽ.ഡി.എഫിന്റെ വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന എൽ.ഡി.എഫിന്റെ പ്രചാരണജാഥയ്ക്ക് സ്വീകരണം നൽകി. ടി.എ.എം. റഷീദ്, ടി. പ്രദീപ്കുമാർ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു.

 

 

കണ്ണീരിനും ദുരിതങ്ങൾക്കും സർക്കാർ മാത്രം ഉത്തരം എന്ന പതിവ് പല്ലവി തിരുത്തുകയാണ് വരിക്കോളിയെന്ന ഗ്രാമം . മതത്തിനും രാഷ്ട്രീയത്തിനും അതീതമായ മാനവീയ കൂട്ടായ്മ. വീഡിയോ കാണാന്‍ https://youtu.be/xc6ck0cgC2E

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്