കല്ലാച്ചി മിനി സിവില്‍ സ്റ്റേഷന്‍ ബസ‌് സ്റ്റോപ്പ് വിവാദത്തിലേക്ക് ;പെന്‍ഷനേഴ്സ് യുണിയന്‍ പ്രതിഷേധ പ്രകടനം നാളെ

By | Friday January 11th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ റോഡിനു സമീപം ആർടിഒ ഉത്തരവ് പ്രകാരം ബസ‌് സ്റ്റോപ്പ് സ്ഥാപിക്കുന്നത് തടസപ്പെടുത്തിയ കെട്ടിട ഉടമയുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
     കെട്ടിട ഉടമയുടെ നടപടിക്കെതിരെ നാളെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താൻ കേരളാ സ്റ്റേറ്റ് സർവീസ‌് പെൻഷനേഴ്സ‌് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
   മത്സ്യ മാർക്കറ്റ‌് ബസ‌്സ്റ്റോപ്പിൽ നിന്ന‌് ഒരുകിലോമീറ്റർ അകലെയുള്ള സിവിൽ സ്റ്റേഷനിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് പഞ്ചായത്ത‌് അനുമതിയോടെ വടകര ആർടിഒ ഉത്തരവ് പ്രകാരം പെൻഷനേഴ്സ് യൂണിയൻ ബസ‌് ഷെൽട്ടർ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്.
  എന്നാൽ സിവിൽ സ്റ്റേഷൻ റോഡിലെ കെട്ടിട ഉടമ ബസ‌്ഷെൽട്ടർ സ്ഥാപിക്കാനുള്ള നീക്കം   തടസപ്പെടുത്തിയിരുക്കുകയാണ്.
ബസ‌് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള പെൻഷൻ കാരുടെ നീക്കം കഴിഞ്ഞദിവസം കെട്ടിട ഉടമ തടഞ്ഞത് വിവാദമായിരുന്നു. പ്രശ്ന പരിഹാരത്തിനായി വ്യാഴാഴ‌്ച പഞ്ചായത്തിൽ പൊലീസ് ചർച്ചക്ക‌് വിളിച്ചിരുന്നെങ്കിലും ഉടമ  പങ്കെടുക്കാതെ ഒഴിഞ്ഞുമാറി.

 

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്