ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

By | Monday September 14th, 2020

SHARE NEWS

നാദാപുരം : സംസ്ഥാന സർക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിൽ പ്രധാനപ്പെട്ട വിശപ്പുരഹിത കേരളം – ജനകീയ ഹോട്ടൽ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതൻ പുറമേരി ടൗണിൽ ഉദ്ഘാടനം ചെയ്തു.

ദുർബല വിഭാഗങ്ങൾക്കും അശരണർക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ, സരള പുളിയനാണ്ടിയിൽ, ബീന ദാസപുരം, ചെയർപേഴ്സൺ റീത്ത ചക്യത്ത്, സെക്രട്ടറി രാമചന്ദ്രൻ എം, മെമ്പർ സെക്രട്ടറി കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്