കലാ പ്രതിഭകളേ സൂക്ഷിക്കുക… റോഡില്‍ നിറയെ കുഴികള്‍…

By news desk | Friday November 10th, 2017

SHARE NEWS

നാദാപുരം: നാദാപുരം ഉപജില്ലാ കലോത്സവം പുരോഗമിക്കുന്ന ഉമത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ നഗരിയിലെത്തുന്ന കലാ പ്രതിഭകള്‍ക്ക് സ്വാഗതമുരുളുന്നത് കുണ്ടും കുഴിയും നിറഞ്ഞ പേരോട് -പാറക്കടവ് റോഡ്. നാദാപുരം മേഖലയില്‍ നിന്ന് ഉമ്മത്തൂരിലേക്കുള്ള പ്രധാന റോഡായ പേരോട് -പാറക്കടവ് റോഡ് തകര്‍ന്ന് കിടക്കുന്നത്  കലോത്സവത്തിനെത്തുന്ന മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വിദ്യാര്‍ത്ഥികളെ തളര്‍ത്തി.   എയര്‍ പോര്‍ട്ട് റോഡിന്റെ ഭാഗമായി വീതി കൂട്ടി നവീകരണം തുടങ്ങിയപ്പോഴാണ് റോഡിന്റെ ശനിദിശ തുടങ്ങിയത്. നിര്‍മ്മാണം പാതിവഴിയിലെത്തിയപ്പോള്‍ മുടവന്തേരി ഭാഗത്ത് ഒരു വിഭാഗം ഭൂഉടമകള്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. തദ്ദേശ ഭരണ സമിതികള്‍ ഒത്തുതീര്‍പ്പുമായി രംഗത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ചിലര്‍ ഭൂമി വിട്ട് നല്‍കി.

Loading...

എന്നാല്‍ ചുരുക്കം ചിലര്‍ ഭൂമി വിട്ട് നല്‍കയില്ല. ഇതേ തുടര്‍ന്ന് വീതി കൂട്ടാതെ ടാര്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നേരത്തെ പൊന്നു വിലക്കുള്ള ഭൂമി നല്‍കിയവര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി. പിന്നെ ചര്‍ച്ചകളോട് ചര്‍ച്ചയായി. ഇവയൊന്നു ഫലവത്തായില്ലെന്നും മാത്രമല്ല പ്രതികൂലഫലമാണ് ഉണ്ടാക്കിയത്. ഏറ്റവും ഒടുവിലായി പാറക്കടവില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേരളപ്പിറവി ദിനത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്ന് ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ടായെങ്കിലും ഒന്നും നടന്നില്ല.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്