Categories
Latest

വർഗീയത പ്രചരിപ്പിച്ച് തുടർഭരണം ലഭിക്കുമോ എന്നാണ് പിണറായി വിജയൻ ആലോചിക്കുന്നത് – കെ.കെ രമ

നാദാപുരം : ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ പറഞ്ഞു.

നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. പ്രവീൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എടച്ചേരി പഞ്ചായത്ത് കൺവെൻഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു വടകര സ്ഥാനാർഥി കൂടിയായ കെ.കെ. രമ.

കൊടും വർഗീയത പ്രചരിപ്പിച്ച് തുടർഭരണം ലഭിക്കുമോഎന്നാണ് പിണറായി വിജയൻ ആലോചിക്കുന്നത്.

ഇത് കേരളത്തിൽ നടപ്പാകില്ലെന്ന് വൈകാതെ തിരിച്ചറിയും

. ഭരണകൂടത്തിനുമുമ്പിൽ ജോലിക്കുവേണ്ടി മുട്ടിലിഴഞ്ഞ ചെറുപ്പക്കാരുടെ കണ്ണീരുവീണ മണ്ണിൽ ഭരണതുടർച്ച അസാധ്യമാണെന്ന് സി.പി.എമ്മിന് മനസ്സിലാകുമെന്നും രമ പറഞ്ഞു.

ചടങ്ങിൽ ടി.കെ. അഹമ്മദ് അധ്യക്ഷനായി. എം.പി. ജാഫർ, കെ.എം. രഘുനാഥ്, സി.പി. അബ്ദുസലാം, എ. സജീവൻ. കെ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Pinarayi Vijayan is wondering whether he will continue to rule by spreading communalism - KK Rema

NEWS ROUND UP