Categories
Breaking News

അജ്‌നാസ് സ്വർണക്കടത്തുകാരനെന്ന് പൊലീസ്; 47 ലക്ഷം രൂപയുടെ സ്വർണ കവർച്ചയിൽ അറസ്റ്റ്

നാദാപുരം : എളയടത്തുനിന്ന്‌ തട്ടിക്കൊണ്ടു പോകപ്പെട്ട അജ്‌നാസ് സ്വർണക്കടത്തുകാരനെന്ന് പൊലീസിൻ്റെ റിമാണ്ട് റിപ്പോർട്ട്.

സ്വർണക്കവർച്ച കേസിൽ പോലീസിന്റെ പിടിയിലായ പേരാമ്പ്ര പന്തിരിക്കര ചെമ്പുനടക്കണ്ടിയിൽ അജ്‌നാസ് (30) നിരവധി തവണ ഗൾഫിൽ നിന്ന് സ്വർണം കടത്തിയെന്നും പൊലീസ് .

മെഡിക്കൽ പരിശോധനയിൽ അജ്‌നാസിന് വയറിന് അസുഖമാണെന്നതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.

കാർത്തികപ്പള്ളി സ്വദേശി ഫൈസലിന്റെ പരാതിയിലാണ് അജ്‌നാസിനെ അറസ്റ്റ് ചെയ്തത്.

സ്വർണ കവർച്ച കേസിൽ അജ്‌നാസിനോടോപ്പം കുറ്റ്യാടി അനസ്, ആവള ഉവൈസ്, വേളം ജാബിർ, നടുവണ്ണൂർ റജിനാസ്, സമീർ പന്തക്കൽ, മട്ടന്നൂർ മർവാൻ എന്നിവർക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

ദുബായിലെ ബിസിനസ് പങ്കാളി മുഹമ്മദ് രണ്ടാം പ്രതിയായ അനസിന്റെ കൈവശം കൊടുത്തയച്ച ഒരുകിലോഗ്രാം സ്വർണം അജ്‌നാസിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തുവെന്നാണ് പരാതി.

മട്ടന്നൂർ ടൗണിന് സമീപം കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു.

47 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പോലീസിൽ നൽകിയ പരാതിയിലുള്ളത്.

അജ്‌നാസ് കോവിഡ് കാലത്ത് മാത്രം ഒന്നിൽക്കൂടുതൽ തവണ വിദേശസന്ദർശനം നടത്തിയതായും പോലീസിന് വിവരമുണ്ട്.

അതിനിടെ, അജ്‌നാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നർക്കോട്ടിക് ഡിവൈ.എസ്.പി. സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷണം ഊർജിതമാക്കി. നാദാപുരം സി.ഐ. സത്യനാഥൻ ഉൾപ്പടെയുള്ളവർ സംഘത്തിലുണ്ട്.

അജ്‌നാസിനെ തട്ടി ക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടാമത്തെ ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

എളയിടത്തുനിന്ന്‌ വില്യാപ്പള്ളിവരെ ഒരുകാറിലും അവിടെനിന്നും നീലഗിരി ഭാഗത്തേക്ക് പോകാൻ മറ്റൊരു കാറുമാണ് സംഘം ഉപയോഗിച്ചത്.

ഈ രണ്ടാമത്തെ കാറാണ് വില്യാപ്പള്ളി ഭാഗത്തുനിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ ഉടനെ ആദ്യകാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Police call Ajnas a gold smuggler; Arrested in gold robbery worth Rs 47 lakh

NEWS ROUND UP