Categories
crime

രതീഷിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ് റിപ്പോർട്ട്‌

നാദാപുരം : മൻസൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട പുല്ലൂക്കര സ്വദേശി രതീഷിന്റെ മരണം ആത്മഹത്യ തന്നെയെന്നു പോലീസ് റിപ്പോർട്ട്‌.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനത്തിലെത്തിയത്.

രതീഷിന്റെ ശരീരത്തിലുള്ള പരിക്കുകൾ ഏപ്രിൽ ആറിന്നു നടന്ന സംഘർഷത്തിൽ മുസ്ലിം ലീഗുകാരുടെ ആക്രമണം മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൻസൂർ കൊല്ലപ്പെട്ടു മൂന്നാം നാളാണ് വളയം അരൂണ്ടയിൽ രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണമുണ്ടായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതൃത്വമൊക്കെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ സംഘത്തിന്റെ മേൽനോട്ടത്തിൽ രണ്ടുതവണ പോസ്റ്റ്‌മാർട്ടം നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്.

ലീഗുകാരുടെ നിർബന്ധത്തിന് വഴങ്ങി കള്ളക്കേസിൽ ഉൾപ്പെടുത്തിയ
മനോവിഷമത്തിലാണ് ആത്മഹത്യ. നാട്ടുകാർക്കിടയിൽ നല്ല അംഗീകാരമുള്ള ചെറുപ്പക്കാരനായിരുന്നു.

സ്വയംതൊഴിൽ ചെയ്തു ജീവിച്ച രതീഷ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു.

അനാവശ്യമായ ഒരു കാര്യത്തിലും ഇടപെടാറില്ലായിരുന്നു. ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാക്കിയ രതീഷിന്റെ ആത്മഹത്യ ലീഗുകാരുടെ മാനസികമായ വേട്ടയാടൽ മൂലമാണെന്ന് പറയുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Police report that Ratheesh's death was a suicide

NEWS ROUND UP