നരിപ്പറ്റ ആർ എൻ എം ഹൈസ്ക്കൂളിൽ വിദ്യാർത്ഥി സംഘർഷം; 13 പേർക്ക് പരിക്ക്

By | Wednesday October 24th, 2018

SHARE NEWS

നാദാപുരം : നരിപ്പറ്റ ആർ എൻ എം ഹൈസ്കൂളിൽ യു.ഡി എസ് എഫ് ഉം എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 13 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു .

ഇതിൽ തലക്കും കൈക്കും സാരമായി പരിക്കേറ്റ ആതിൽ ഇർഫൻ 17 കണ്ടോത്ത് കുനി, സെൽമാൻ 17 , നമ്പ്യാത്താൻ കുണ്ട് , അയമൻ 16 നമ്പ്യാത്താൻ കുണ്ട് , ശംസാദ് 17
കണ്ടോത്ത് കുനി , മുഹമ്മദ് റമീസ് 16 എന്നിവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കഴിഞ്ഞ ദിവസം സ്ക്കൂൾ തെരഞ്ഞെടുപ്പിൽ യു ഡി എസ് എഫ് കൂടുതൽ സീറ്റ് നേടിയിരുന്നു . ഇതോട് അനുബന്ധിച്ച് ഉണ്ടായ സംഭവമാണ് സംഘർഷത്തിൽ കലാശിച്ചത് .

എന്നാൽ യു ഡി എസ് എഫ് പ്രവർത്തകരെ പുറത്ത് നിന്ന് എത്തിയ ഡി. വൈ എഫ് ഐ പ്രവർത്തകർ ഇരുമ്പ് കമ്പി , പട്ടിക കഷണം മുതയേ ഉപയോഗിച്ച് സ്കൂൾ കോമ്പൗണ്ടിൽ കയറി മർദ്ധിക്കുകയായിരുന്നെന്നാണ് കെ.എസ് യു ആരോപിക്കുന്നത് .

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്