Categories
Latest

നാദാപുരത്ത് മഴക്കാലത്ത്‌ പൂർവ്വ ശുചീകരണം ആരംഭിച്ചു: കോവിഡ്‌ വാക്സിൻ ക്യാമ്പുകള്‍ നാളെയാരംഭിക്കും

നാദാപുരം : ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു.

നാദാപുരം പോലീസ്‌ സ്റ്റേഷൻ പരിസരത്ത്‌ നടന്ന ഓവുചാൽ ക്ലീനിംഗിന് പ്രസിഡന്റ്‌ വി വി മുഹമ്മദലി നേതൃത്വം നൽകി.

വർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ മാപ്പിംഗിനായി പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ സമിതി യോഗങ്ങൾ ചേർന്നു കഴിഞ്ഞു.

17 ആം തിയ്യതി നടക്കുന്ന ജനകീയ ശുചിത്വ പരിപാടിയിൽ തൊഴിലുറപ്പ്‌ തൊഴിലാളികളും കുടുംബശ്രീ- ആരോഗ്യ- സന്നദ്ധ പ്രവർത്തകരും അണിനിരക്കും.

കോവിഡ്‌ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സമ്പൂർണ്ണ വാക്സിൻപദ്ധതിക്ക്‌ കല്ലാച്ചി കമ്മ്യൂണിറ്റിഗാളിൽ നാളെ തുടക്കം കുറിക്കും.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ഉദ്യോഗസ്ഥർ -കുടുംബശ്രീ സി ഡി എസ്‌ അംഗങ്ങൾ, തൊഴിലുറപ്പ്‌ മാറ്റുമാർ ആർ ആർ ടി വളണ്ടിയർമാർ
എന്നിവർക്ക്‌ കുത്തിവെപ്പ്‌ നൽകും.

16 ആം തിയ്യതി മുതൽ പഞ്ചായത്തിലെ വിവിധ മേഖല കളിൽ‌ വാക്സിനേഷൻ കേമ്പുകൾ സംഘടിപ്പിക്കും.

ഗവ താലൂക്ക്‌ ആശുപത്രിയിൽ എല്ലാ ദിവസവും കോവിഡ്‌ വാക്സിനേഷനുള്ള സൗകര്യങ്ങൾക്ക്‌ പുറമെയാണ്  പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ക്യാമ്പുകള്‍  സംഘടിപ്പിക്കുന്നത്‌.

കോവിഡ്‌ വ്യപനം തടയുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതിനായി തിങ്കളാഴ്ച അടിയന്തര ബോഡ്‌ യോഗം ചേരുന്നതാണ്.

കോവിഡ്‌ പ്രതിരോധ കുത്തിവെയ്പ്പെടുത്തും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചും രോഗവ്യാപനം തടയാൻ എല്ലവരും സഹകരിക്കണമെന്ന് വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Initiation of pre-monsoon cleaning activities in the Gram Panchayat.President VV Muhammadali led the Ouchal cleaning at Nadapuram police station premises.

NEWS ROUND UP