Categories
Latest

റെന്ന ഫാത്തിമയ്ക്ക് ഉപഹാരം ഒരുക്കിയിരുന്നു – വാർഡ് മെമ്പർ ജനീദ ഫിർദൗസ്

നാദാപുരം : ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ റെന്ന ഫാത്തിമയ്ക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഉപഹാരം ഒരുക്കിയിട്ടുണ്ടെന്നും അവരുടെ വീട്ടിൽ കോവിഡ് രോഗം റിപ്പോർട്ട് സാഹചര്യത്തിലാണ് വിതരണം ചെയ്യാൻ കഴിയാതെ പോയതെന്നും ഗ്രാമപഞ്ചായത്ത് മെമ്പർ ജനീദ ഫിർദൗസ് ട്രൂവിഷൻ ന്യുസിനോട് പറഞ്ഞു.

രാഷ്ട്രീയ- യുവജന സംഘടനകൾ അനുമോദിക്കുന്നതും ബാനറുകൾ സ്ഥാപിച്ചതും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരണമില്ലെന്നും ജനീദ പറഞ്ഞു.

ഇന്നലെ എല്ലാവർക്കും ഉപഹാരം നൽകിയെങ്കിലും റെന്ന ഫാത്തിമയുടെ നമ്പർ ഇല്ലാതതിനാലാണ് ഫോണിൽ വിളിക്കാതതെന്നും മെമ്പർ പ്രതികരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഉപഹാരം നൽകിയതായും ജനീദ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP