Categories
Latest

ഇ.കെ വിജയൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വിളംബര ജാഥ

എടച്ചേരി : ഇടതുമുന്നണി സ്ഥാനാർത്ഥി ഇ.കെ വിജയൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വിളംബര ജാഥ നടത്തി.

ഇടതു പക്ഷ യുവജന സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

എടച്ചേരി നോർത്തിൽ നിന്നും ആരംഭിച്ച വിളംബര ജാഥ എടച്ചേരി ടൗണിൽ സമാപിച്ചു.

ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.ഷൈബേഷ് അധ്യക്ഷത വഹിച്ചു

ഡി. വൈ. എഫ്. ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ.രാഹുൽ രാജ്,മേഖലാ സെക്രട്ടറി മിഥുൻ എൻ.കെ, എൽ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി കെ രജീഷ്, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി. പ്രകാശൻ, ടി.കെ ഷിബിൻ എന്നിവർ പ്രസംഗിച്ചു.

നൂറ് കണക്കിന് യുവതി യുവാക്കൾ വിളംബര ജാഥയിൽ പങ്കെടുത്തു. ഏപ്രിൽ 2 ന് ചേലക്കാട് നിന്നും കല്ലാച്ചിയിലേക്ക് എൽ.ഡി. വൈ. എഫ് പ്രവർത്തകർ ഇ.കെ വിജയൻ്റെ വിജയത്തിനായി”മാർച്ച ദേല വിക്ടോറിയ ” എന്ന പേരിൽ യുവജന മാർച്ച് നടത്തും.സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Proclamation march for EK Vijayan's election victory

NEWS ROUND UP