നാദാപുരം: ഉന്നത വിദ്യാഭ്യാസം വരും തലമുറയ്ക്കെങ്കിലും നഷ്ടമാകരുതെന്ന പ്രവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ പൂക്കൾ വിരിഞ്ഞ പുളിയാവ് നേഷണൽ കോളേജിൻ്റെ മണ്ണിൽ അക്ഷരാർത്ഥത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ജനപ്രതിനിധികൾ സംഗമിച്ചു.
പുളിയാവ് നേഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജിലാണ് മേഖലയിലെ ജനപ്രതിനിധികളെ ആദരിച്ചത്. സി.കെ നാണു എം.എൽ എ ഉദ്ഘാടനം ചെയ്തു. വയലോളി അബ്ദുള്ള അധ്യക്ഷനായി. മരുന്നോളി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
പാനൂർ നഗരസഭാ ചെയർമാൻ പി.നാസർ,പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി,സി വി എം നജ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി പ്രദീഷ്, നസീമ ചാമാളി, പി.ഷാഹിന, പി സുരയ്യ വൈസ് പ്രസിഡണ്ടുമാരായ അഖിലമര്യാട്ട്, കെ മധു മോഹനൻ, തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി. അഹമ്മദ് പുന്നക്കൽ,സൂപ്പി നരിക്കാട്ടേരി, പ്രൊഫ. പി മമ്മു, പൊയിൽ ഇസ്മയിൽ ,കടോളി അബൂബക്കർ ഹാജിതുടങ്ങിയവർ പ്രസംഗിച്ചു.