Categories
Latest

സമരം പഴങ്കഥ ; മൊബൈൽ ടവറിന് ജനകീയ ഉദ്ഘാടനം

നാദാപുരം : അടുത്ത കാലം വരെ പത്ര മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു മൊബൈൽ ടവറുകൾക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധവും സമര പരിപാടികളും എന്നാൽ ഇന്ന് ഇത് പഴങ്കഥയാകുന്നു.

എടച്ചേരി പഞ്ചായത്തിലാണ് ഒരു പക്ഷേ ആദ്യമായി ഒരു നാടിൻ്റെ ജനകീയ ഉത്സവമായി ടവർ ഉദ്ഘാടനം നടത്തിയത്.

കോട്ടേമ്പ്രത്തെയും പരിസര പ്രദേശങ്ങളിലെയുo ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന മൊബൈൽ നെറ്റ് വർക്ക് എന്നത്.

പ്രദേശം മൊബൈൽ പരിധിക്ക് പുറത്തായതിനാൽ
കോവിഡ് കാലത്തെ കുട്ടികളുടെ ഓൺലൈൻ പ0നത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു.

കൂടാതെ എടച്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും രോഗികൾ ആശ്രയിക്കുന്ന എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലും പരിസരത്തും തീരെ റേഞ്ചില്ലാത്തത് കോവിഡ് മുന്നണി പോരാളികളുടെ പ്രവർത്തനം ഏറെ അവതാളത്തിലാക്കിയിരുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് വാഹനങ്ങൾക്കും മറ്റും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നത്.

പുതിയ ടവർ വന്നതോടെ ഇന്ന് എടച്ചേരി, തൂണേരി പഞ്ചായത്തുകളിലായി 500 ൽ പരം വീടുകളിൽ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കപ്പെട്ടു.

ഇന്നലെ വൈകിട്ട് കോട്ടേമ്പ്രത്ത് പത്താംവാർഡ് മെമ്പർ അജിത പി കെ ,ജിയോ മൊബൈൽ ടവർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

തയ്യുള്ളതിൽ ബാലൻ അദ്ധ്യക്ഷനായി .ജിയോ വടകര ജെസി എം അഭിഷേക് സുകുമാരൻ, ബാബു പി ടി , ഷിജിൽ, സുനിൽ, ശ്രീലേഷ് എന്നിവർ സംസാരിച്ചു. ഹർഷാദ് എം എസ് എൻ സ്വാഗതവുo ജെ പി എൽ അനൂപ് നന്ദിയും പറഞ്ഞു..

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Public inauguration of the mobile tower

NEWS ROUND UP