തെളിനീര്‍ ഒഴുകുന്ന പുളിക്കൂല്‍ തോട് മലിനമാക്കരുതെന്ന് ജനകീയ സമിതി

By | Wednesday May 15th, 2019

SHARE NEWS

നാദാപുരം : തൂണേരി ബ്ലോക്ക് പഞ്ചായത്ത് തടയണ നിര്‍മ്മിച്ചതോടെ തെളിനീര്‍ ഒഴുകുന്ന പുളിക്കൂല്‍ തോട് മലിന മാക്കരുതെന്ന് ജനകീയ സമിതിയുടെ അഭ്യര്‍ത്ഥന .പുളിക്കൂല്‍ തോട്ടില്‍ തടയണയുടെ ഭാഗമായ തോടിന്‍റെ ശുചീകരണ  ആവശ്യത്തിനായി പലക മാറിയതിനാൽ ഇപ്പോൾ വെള്ളത്തിന്‍റെ ഒഴുക്ക് കുറവാണ്. ഈ സമയത്തും മാലിന്ന്യം കൊണ്ട് തള്ളുന്നത് പതിവായിരിക്കുകയാണ് .

നിലവിൽ വാണിമേൽ പുഴ വിഷ്ണുമംഗലം ബണ്ട് എന്നിവ വറ്റിവരണ്ടി രിക്കുകയാണ് . എന്നാല്‍ പുളിക്കൂൽ തോട്ടിൽ ഒഴുകുന്ന വെള്ളം  നൂറുകണക്കിന് കുടുംബങ്ങൾക്ക് തുണയാകുന്നു. ഇതിനിടയിലാണ് വെള്ളത്തിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത് .

നിലവിൽ വേനലിലും വളരെയധികം തെളിനീർ വെള്ളം കിട്ടുന്ന തടയണയിൽ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കൾ  വലിച്ചെറിയുന്നത് മൂലമാണ് വെള്ളം നശിക്കാൻ ഇടയാക്കുന്നത്.  ഉപയോഗിച്ച പാമ്പേഴ്സ് പോലുള്ള വലിച്ചെറിയുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ വലിയ തരത്തിൽ ബാധിക്കുന്നു. നിരവധി അറവുശാലകൾ നാദാപുരത്ത് ഉണ്ടെങ്കിലും അറവു മാലിന്യം സംസ്കരണ ശാല നാദാപുരത്ത് ഇതുവരെ ഉണ്ടായിട്ടില്ല .

നിലവിൽ നാദാപുരം പഞ്ചായത്ത് ജൈവ മാലിന്യ പ്ലാന്റ് അഞ്ചുവർഷത്തോളമായി ഉപയോഗശൂന്യമായി നിൽക്കുകയാണ് .നാദാപുരത്ത് പലയിടത്തും മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നത് പതിവുകാഴ്ചയാണ്.

 

നിലയിൽ വേനലിലും നിറഞ്ഞൊഴുകുന്ന നാദാപുരത്ത ആകെയുള്ള ഒരു ജലസ്രോതസ്സാണ്‌ പുളിക്കൂൽ തോട്.  മാലിന്യം കാരണം  തോടിന്റെ ഒഴുക്കിനു തന്നെ തടസ്സം വന്നിരിക്കുന്നു. മനുഷ്യന് എല്ലാത്തിനുമപ്പുറം വേണ്ടത് ആരോഗ്യ പൂർണമായ ശരീരമാണ് .അതിന് മണ്ണ് ,ജലം, വായു എന്നിവ സംരക്ഷിച്ചാവണമെന്നും  വികസനം പ്രകൃതിയോട് ചേർന്നു ഉണ്ടാകണമെന്നും ജനകീയ സമിതി പ്രവര്‍ത്തകന്‍ എരോത്ത് ഷൌക്കത്ത്  പറഞ്ഞു .

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്