Categories
Latest

ജന്മദിന ഉപഹാരമായി പൾസ് ഓക്സീ മീറ്റർ നല്കി

അരൂർ : പെരുമുണ്ടച്ചേരിയിലെ ജനകീയ ആവശ്യങ്ങൾക്ക് മാതൃകാപരമായ നേതൃത്വം വഹിക്കുന്ന പെരുമുണ്ടച്ചേരി വാട്സ് ആപ്പ് കൂട്ടായ്മ covid -19 ന്റെ ദുരിത മുഖത്ത് തനതായ മാതൃകകൾ സൃഷ്ടിക്കുകയാണ്.

ഗ്രൂപ്പ് അഡ്മിൻ ശ്രീകാന്ത് എസ്സ് പരിപ്പിൽ തന്റെ ജന്മദിന ഉപഹാരമായി പൾസ് ഓക്സീമീറ്റർ കോവി ഡ് മാനദണ്ഡപ്രകാരം വി.കെ. സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങിൽ പുറമേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ .

കൂടത്താങ്കണ്ടി രവിയേട്ടന് കൈമാറി.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നതിനാലാണ് പലരുടെയും ജീവൻ നഷ്ടമായത്.

ഇത് തുടക്കത്തിലേ മനസ്സിലാക്കിയാൽ അവരെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്താൻ കഴിയും .ഇത്തരം ഉപകരണങ്ങൾ വാർഡ് ആർ ആർ ടി ഗ്രൂപ്പ് അംഗങ്ങൾക്ക് താങ്ങും തണലുമാകാൻ സഹായിക്കും എന്നതിൽ സംശയമില്ല.

ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി പെരുമുണ്ടച്ചേരിയിലെ സുമനസ്സുകൾ സ്പോൺസർ ചെയ്ത ഗ്ലൂക്കാ മീറ്ററുകളുടെ വിതരണവും ചടങ്ങിൽ നടന്നു.

നേരത്തെ വിതരണം ചെയ്തതിനു പുറമെ ലഭിച്ച അപേക്ഷകളിൽ മൂന്ന് പേർക്കാണ് ഗ്ലൂക്കോമീറ്റർ വിതരണം നടത്തിയത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Pulse Oxymeter was given as a birthday present

NEWS ROUND UP