Categories
Flash News

സ്പന്ദനം പദ്ധതി; ജില്ലയിലെ ഒമ്പതാമത് ഉപകേന്ദ്രം എടച്ചേരിയിൽ ഉദ്‌ഘാടനം ചെയ്തു

നാദാപുരം: ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണ ത്തോടെ നടപ്പിലാക്കുന്ന ‘സ്പന്ദനം’ പദ്ധതിയുടെ ജില്ലയിലെ ഒമ്പതാമത് ഉപകേന്ദ്രം എടച്ചേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങളും ഭിന്നശേഷിക്കാരിലെ പ്രയാസങ്ങളും മറ്റും പരിഹരിക്കുന്നതിന് ആയുർവേദത്തോടൊപ്പം സ്പീച്ച് തെറാപ്പി, യോഗ, ഓക്കുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി മുതലായവയാണ് ‘സ്പന്ദനം’ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിൽ ഏറ്റവും മികച്ച പദ്ധതിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. എം. മൻസൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനത്തെ മികച്ച മെഡിക്കൽ ഓഫീസർക്കുള്ള പത്മ ഭൂഷൺ. വൈദ്യഭൂഷണം രാഘവൻ തിരുമുൽപാട് പുരസ്കാരം നേടിയ എടച്ചേരി മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേഷിനെ യോഗത്തിൽ ആദരിച്ചു.

മുൻ ജില്ലാ മെഡിക്കൽ ഓഫീസറും സ്പന്ദനം പദ്ധതിയുടെ മുൻ കോ – ഓഡിനേറ്ററുമായ ഡോ. എൻ ശ്രീകുമാർ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ടി കെ ലിസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി കെ ഷൈനി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീമ വളളിൽ, രാധ തട ത്തിൽ, , ഇ ഗംഗാധരൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ പി മഹിജ, ശ്രീ ബാബു ടി കെ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി കുഞ്ഞിക്കണ്ണൻ, സി പവിത്രൻ മാസ്റ്റർ, മൂസ മാസ്റ്റർ, ശ്രീ സി സുരേന്ദ്രൻ മാസ്റ്റർ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. എം. സി സജീവൻ നന്ദി പ്രകാശിപ്പിച്ചു.

എല്ലാ ചൊവ്വാഴ്ച്ചകളിലും ‘സ്പന്ദനം’ പ്രത്യേക ഓ പി എടച്ചേരി ആയുർവേദ ഡിസ്പൻസറിയിൽ പ്രവർത്തിക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP