പുറമേരിയില്‍ കവര്‍ച്ചാ ശ്രമം ;പോലീസ് പരിശോധന നടത്തി

By | Saturday August 4th, 2018

SHARE NEWS

 

നാദാപുരം: പുറമേരി കുനിങ്ങാട് റോഡിൽ അടച്ചിട് വീട് കുത്തിത്തുറന്ന് കവർച്ചാ ശ്രമം. പുറമേരി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ശ്രീലക്ഷ്മിയിൽ പ്രഭാകരമാരാരുടെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്.
പ്രഭാകര മാരാരും കുടുംബവും ഏറെ ദിവസങ്ങളായി കോഴിക്കോട്ടുള്ള വീട്ടിലായിരു
ന്നു താമസം. ഇവിടെയുള്ള വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ
വീടിന്റെ പിൻ ഭാഗത്തുണ്ടായിരുന്ന ഇരുമ്പു കോണി വീടിന്റെ മുൻ ഭാഗത്തുള്ള ചുമരി
ൽ ചാരി വച്ച നിലയിൽ കണ്ട് സംശയം തോന്നിയ അയൽവാസികൾ നാദാപുരം പോ
ലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരത്തു നിന്ന് ജൂണിയർ എസ്ഐ
എസ്. നിഖിലിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം വീട് പരിശോധിച്ചു. വീ
ടിന്റെ താഴെയും മുകൾ നിലയിലുമുള്ള വാതിലുകൾ പൊളിക്കാൻ ശ്രമം നടത്തിയതാ
യി മനസിലായി. വീടിന്റെ പിൻ ഭാഗത്തുള്ള ഇരുമ്പു ഗ്രില്ലിന്റെ പൂട്ടും മോഷ്ടാവ് തകർ
ത്തിരുന്നു.
ഉടൻ തന്നെ കോഴിക്കോട്ടുള്ള വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ എത്തി വീട്
തുറന്നു പരിശോധന നടത്തി. മരത്തിന്റെ വാതിലുകൾ തകർക്കാൻ കഴിയാത്തതിനാ
ൽ മോഷ്ടാവിന് അകത്ത് കടക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക്
അടുത്ത വീട്ടിലെ വളർത്തുന്ന നായ ഏറെ നേരം കുരച്ചു ബഹളമുണ്ടാക്കിയതായി പ
രിസരവാസികൾ പറഞ്ഞു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്