Categories
Latest

കിടപ്പുരോഗികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കി പുറമേരി പഞ്ചായത്ത്

പുറമേരി : വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കി പുറമേരി പഞ്ചായത്ത്.

പതിനേഴ് വാര്‍ഡുകളിലായി 48 കിടപ്പ് രോഗികളാണ് ഉള്ളത്. പുറമേരി പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്കുള്ള വാക്സിനേഷന്‍ പ്രോഗ്രാമിന്‍റെ ഉദ്ഘാടനം ഡോ.ഫൈസലിന് കിറ്റ് നല്‍കി പുറമേരി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് സി.എം വിജയന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എം ഗീത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം വിജിഷ , കൂടത്താങ്കണ്ടി രവി, സെക്രട്ടറി എം.രാമചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.കെ മീന , ജെ.പി.എച്ച്.എന്‍ രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Purameri Panchayat has provided vaccination facilities to inpatients

NEWS ROUND UP