Categories
Flash News

ആവോലത്ത് നിന്ന് ഭീമന്‍ പെരുംപാമ്പിനെ പിടികൂടി

നാദാപുരം: ആവോലത്ത് നിന്ന് ഭീമന്‍ പെരുംപാമ്പിനെ പിടികൂടി. മാടോള്ളതില്‍ സരസ്വതി ടീച്ചറുടെ വീട്ടു മുറ്റത്ത് നിന്നാണ് പെരുംപാമ്പിനെ പിടികൂടിയത്. ആറടിയോളം വലിപ്പമുള്ള പെരുംപാമ്പിനെ പ്രദേശവാസികളായ ചെറുപ്പക്കാര്‍ സാഹസികമായി പിടികൂടി വനം വകുപ്പ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.

സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാരായ ചെറുപ്പക്കാര്‍ പാമ്പിനെ പിടികൂടാന്‍ മുന്നോട്ട് വന്നു.

ഈയ്യംങ്കോട് സ്വദേശികളായ കെ കെ ലിഗേഷ് , ലിനീഷ് കെ ടി കെ, എം വിനീഷ് , എം രൂപേഷ് എന്നിവരാണ് പാമ്പിനെ പിടികൂടാന്‍ നേതൃത്വം നല്‍കിയത്. മൊദാക്കര പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത്് നിന്നാണ് പാമ്പിനെ പിടിച്ചത്. ഇവിടം മുന്‍പ് കാടായിരുന്നുവത്രെ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP