അകക്കണ്ണിന്റെ വെളിച്ചത്തിലും പെരുതി മുന്നേറിയ ജീവിതം 71 ാം വയസ്സിലും കല്ലാച്ചയിലെ രാഘവേട്ടന്‍ മുന്നോട്ട് തന്നെ

By എം കെ രിജിന്‍ | Wednesday October 31st, 2018

SHARE NEWS

നാദാപുരം: അറുപതുകളില്‍ നാദാപുരത്തെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ രാഘവേട്ടന്‍ കോഴിക്കോട്ടെത്തി സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പ്രതാധിപരുമായ കെ പി കേശവമേനുമായി നേരിട്ട് പരിചയപെടുന്നു. തുടര്‍ന്ന് കേശവമേനോന്റെ സഹായത്തോടെ ജന്മനാട്ടില്‍ നിരവധി ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു. പട്ടിണിയും യാതനയും അനുഭവിച്ച വലിയൊരു സമൂഹത്തെ അകകണ്ണിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നയിച്ചു. താങ്ങും തണലുമായത്… മാതൃഭൂമി പത്രാധിപര്‍ കെ പി കേശവ മോനോന്റെ ‘നാം മുന്നോട്ട്’ എന്ന പംക്തി പകര്‍ന്ന് തന്ന ആത്മവിശ്വാസം.

Loading...

കല്ലാച്ചി റോഡില്‍ താമസിക്കുന്ന രാഘവേട്ടന്റെ വീടിന്റെ സമീപത്ത് സ്ഥാപിച്ച ‘രാഘവന്‍ സ്റ്റോപ്പ് ‘ എന്ന് എഴുതിയ ബോര്‍ഡ് കണ്ടാല്‍ വ്യക്തമാകും … 71 ാം വയസ്സിലും രാഘവേട്ടന്‍ നാടും നാട്ടുകാരുമായി എത്ര മാത്രം അടുത്ത് നില്‍ക്കുന്നുവെന്ന്. കാഴ്ച പരിമിതിയുള്ള രാഘവേട്ടന്‍ ദൂര സ്ഥലങ്ങളില്‍ പോയി വരുമ്പോള്‍ വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യാര്‍ത്ഥമാണ് രാഘവന്‍ സ്‌റ്റോപ്പ് നാട്ടുകാര്‍ സ്ഥാപിച്ചത്.

ഒരു കുടുംബത്തിന്റെയും ഒരു ഗ്രാമത്തിന്റെയും മുന്നേറ്റത്തിന് സഹായകമായി തീര്‍ന്ന സൗഹൃദത്തെ കുറിച്ച് കല്ലാച്ചി വലിയപറമ്പത്ത് താമസിക്കുന്ന രാഘവേട്ടന്‍ ട്രൂവിഷന്‍ ന്യൂസുമായി സംസാരിക്കുന്നു.

കെ പി കേശവമേനോനുമായി പരിചയപ്പെടുന്നത് ?

അന്ന് കൈവേലിലായിരുന്നു താമസം. കണ്ണ് കാണാന്‍ കഴിയില്ല…. വീട്ടില്‍ പട്ടിണിയും ദാരിദ്രവും 4 സഹോദരിമാര്‍ ഉള്‍പ്പെടെ 8 പേര്‍ കൂടെ പിറന്നവര്‍ … അന്ധനായ എനിക്ക് കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. 21 ാമത്തെ വയസ്സില്‍ ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടു. ജീവിതം ഏറെ ബുദ്ധിമുട്ടി മുന്നോട്ട് പോകുമ്പാഴാണ് കെ പി കേശവമേനോന്റെ നാം മുന്നോട്ട് എന്ന പംക്തി ഏറെ ആകര്‍ഷിച്ചത്. അതൊരു പുതിയ പ്രതീക്ഷയായിരുന്നു.

വായന എങ്ങനെ ?

കണ്ണ്് കാണാത്ത എനിക്ക് നാം മുന്നോട്ട് വായിച്ച് തരാന്‍ … ഒരു പാട് പേര്‍ നാട്ടിലുണ്ടായിരുന്നു. ഓരോ വാചകങ്ങളും എന്നെ ത്രസിപ്പിക്കുന്നതായിരുന്നു. ‘ഒരു കിണറിന് കുറുകെ ചുറ്റുഭിത്തിയുടെ മുകളിലായി പലകയിട്ടാലും ആ പലക മാറ്റി നിലത്ത് വെച്ചാലും ഓരോ മാസികാവസ്ഥയില്‍ നടന്ന് നീങ്ങാന്‍ കഴിയണം’. ഇത്തരത്തിലായിരുന്നു ഒരോ വാചകങ്ങളും ഭയം , ആശങ്ക, എന്നിവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു

1969 ലാണ് മോനോനെ നേരിട്ട് കാണാന്‍ അവസരം കിട്ടിയത്. അയല്‍വാസിയായ പയ്യനെയും കൂട്ടിന് കൂട്ടി കൈവേലിയില്‍ നിന്നും കക്കട്ട് വരെയെത്തി. കക്കട്ടിലെത്തിയപ്പോള്‍ .. തലശ്ശേരിയിലേക്ക് ബസ് കിട്ടി. തലശ്ശേരിയിലെത്തി കോഴിക്കോട്ടേക്ക് ലോക്കല്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് .രാത്രി ഏറെ വൈകിയതിനാല്‍ റെയില്‍വെ സ്‌റ്റേഷനില്‍ തന്നെ കഴിച്ചു കൂട്ടി.

സ്വയം തൊഴില്‍ സംരംഭം എന്ന തീരുമാനം എപ്പോള്‍ ?

കണ്ണിന് കാഴ്ച വീണ്ടെടുക്കണം , സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തികം എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു മോനോനെ കാണാനെത്തിയത്. മോനേനെ കാണാനിറങ്ങിയപ്പോള്‍ കിട്ടിയത് … രൂക്ഷമായ പരിഹാസങ്ങള്‍… കണ്ണ് കാണാത്തവര്‍ക്ക് ഇരന്ന് ജീവിച്ചു കൂടെ (ഭിക്ഷയെടുത്ത് ) …. അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നില്ല. അധ്വാനിച്ച് തന്നെ ജീവിക്കണം … ഉറച്ച് തീരുമാനവുമായി മാതൃഭൂമി ഓഫീസിലെത്തി മോനോനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. കണ്ണ് പരിശോധനക്കായി കോഴിക്കോട്ടെ ഡോ. പ്രഭാകരനെ പരിചയപ്പെടുത്തി. തുടര്‍ പരിശോധനക്കായി മധുര കണ്ണാശുപത്രിയിലേക്കും എല്ലാ കാര്യങ്ങള്‍ക്കും കേശവമോന്‍ നേരിട്ട് ഇടപെട്ടു. പരിശോധനക്ക് ശേഷം കാഴ്ച ആ സ്വപ്‌നം വെറുതെയായി.

മധുരയിലെ ജീവിതം ……. ?

കാഴ്ച തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും തകര്‍ന്നില്ല … മോനോന്റെ ഓരോ വാക്കുകളും എന്നെ മുന്നോട്ട് കൊണ്ടു പോയി. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എട്ട്് മാസം. നെയ്ത്ത്് പഠിച്ചു. തുച്ഛമായ വേതനം ജീവിതവൃത്തിക്ക് തികയില്ലായിരുന്നു. കുടുംബത്തെ നോക്കണം . സഹോദരിമാരെ കെട്ടിച്ചയക്കണം .

മധുരയിലെ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്ട് ചെന്ന് കേശവമോനോനെ കണ്ടു. തൊഴില്‍ സംരംഭം അനുവദിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയതു തരണമെന്ന അപേക്ഷയുമായിട്ടാണ് വീണ്ടും കോഴിക്കോട്ടേക്കെത്തുന്നത്. മോനോന്റെ സഹായത്തോടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി അന്ന് വ്യവസായ വകുപ്പില്‍ നിന്ന് (1972 ല്‍ ) 10, 000 രൂപ അനുവദിച്ചു കിട്ടി. ആ തുക കൊണ്ട് കൈവേലിയില്‍ കുമ്മായചൂള തുടങ്ങുകയായിരുന്നു.

കേശവമോനോന്‍ കൈവേലിയിലെത്തിയത് …. ?

നാദാപുരത്ത് നിന്ന് 10 കീലോമീറ്റര്‍ അകലെയുള്ള കൈവേലിയില്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു അംബാസിഡര്‍ കാര്‍ വരുന്നത് വലിയൊരു ആഘോഷം തന്നെയായിരുന്നു. കുമ്മായ ചൂളയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ 1972 ജനുവരി 9 ന് കേശവ മോനോന്‍ കൈവേലിയില്‍ നേരിട്ട് എത്തുകയായിരുന്നു. മോനോന്‍ തിരിതെളിയിച്ച സംരംഭത്തിന് നല്ല തുടക്കം തന്നെയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം കുമ്മായ ചൂളകള്‍ തുടങ്ങി.. അനുവദിച്ച കിട്ടിയ 10,000 തുക അന്ന് വലിയൊരു സംഖ്യയായിരുന്നു.

1979 ല്‍ കല്ലാച്ചിയിലെ ജയഭാരത് ഹോട്ടല്‍ ഏറ്റെടുത്തത് നടത്തുകയുണ്ടായി. സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊക്കെ തൊഴില്‍ നല്‍കാന്‍ സാധിച്ചു.

പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള തീരുമാനം ?

എനിക്ക് ശമ്പളമില്ല.. സ്ഥിര വരുമാനമില്ല …. അതു കൊണ്ടാണ് പെന്‍ഷന്‍ തുക നല്‍കാന്‍ തീരുമാനിച്ചത്.

അണ്ണാന്‍ കുഞ്ഞും തന്നാലയത് എന്ന പോലെ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കഴിയുന്ന സഹായം അത്രയേ കരുതിയുള്ളൂ….

എം ടിയുമായുള്ള ബന്ധം ?

മോനോനുമായുള്ള സൗഹൃദം എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ എഴുത്തുകാരുമായി ബന്ധപ്പെടാന്‍ സഹായകമായി. എം ടി അന്ന് മാതൃഭൂമിയിലാണ് . മോനോന്റെ മരണത്തിന് ശേഷവും ആ ബന്ധം തുടരുന്നു.

കുടുംബം ജീവിതം ?

ഭാര്യ രാധ നേരത്തെ തന്നെ ജീവിതത്തോട് വിട ചൊല്ലി….. മകന്‍ അജീഷിന് കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് കല്ലാച്ചിയിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ അജീഷിനൊപ്പമാണ് താമസം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്