Categories
Latest

62-ാം വയസ്സില്‍ മകള്‍ക്കൊപ്പം കന്നി വോട്ടിനിറങ്ങി ചെക്ക്യാട് ഉമ്മത്തൂര്‍ സ്വദേശി

പാറക്കടവ് : ഇളയമകള്‍ക്കൊപ്പം ആദ്യ വോട്ട് രേഖപ്പെടുത്തുനാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മത്തൂര്‍ സ്വദേശി രാജന്‍.

പ്രവാസ ജീവിതം കാരണം രാജന് ഇത്രയും നാള്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല.

ഇരുപതാം വയസ്സിലാണ് ഇദ്ദേഹം പ്രവാസജീവിതം ആരംഭിച്ചത്.ഒടുവില്‍ 2018ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു.

വോട്ടര്‍ പട്ടികയിലുള്ള തന്റെ പേര്, പ്രവാസിയാണ് നാട്ടിലില്ല എന്നത് കാരണം പല തവണ വോട്ട് തള്ളി പോകുകയായിരുന്നുവെന്നും ഓരോ തിരഞ്ഞെടുപ്പ് കാലഘട്ടം ആകുമ്പോഴും നാട്ടില്‍ വരാന്‍ നോക്കിയാല്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നുവെന്നും രാജൻ പറഞ്ഞു.

നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മുന്നണിക്കായിരിക്കും തന്റെ കന്നിവോട്ടെന്നും രാജൻ പറയുന്നു.

രേഖയാണ് രാജന്റെ ഭാര്യ. മൂത്തമകൾ: രേഷ്മ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Rajan, 62, went to the polls with his daughter

NEWS ROUND UP