നാദാപുരത്ത് വിവിധ മേഖലയില്‍ എൽഡിഎഫ‌് റാലി സംഘടിപ്പിച്ചു .

By | Friday April 12th, 2019

SHARE NEWS
വടകര ലോകസഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ‌് വിലങ്ങാട്, ഇരിങ്ങണ്ണൂർ, എടച്ചേരി, വെള്ളൂർ മേഖലാതലങ്ങളിൽ ഉജ്ജ്വല റാലികൾ സംഘടിപ്പിച്ചു. വിലങ്ങാട് മേഖലാ റാലി പുതുക്കയത്ത് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
    ഇരിങ്ങണ്ണൂർ മേഖലാ റാലി മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വത്സരാജ് മണലാട്ട് അധ്യക്ഷനായി. എൽജെഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ‌് അംഗം സി എൻ ചന്ദ്രൻ, വി പി കുഞ്ഞികൃഷ്ണൻ, ടി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ടി അനിൽകുമാർ സ്വാഗതം പറഞ്ഞു.
എടച്ചേരി മേഖലാ റാലി മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനംചെയ്തു. സി സുരേന്ദ്രൻ അധ്യക്ഷനായി. കെ പി മോഹനൻ, രജീന്ദ്രൻ കപ്പള്ളി, ഇ കെ സജിത്ത്, പി കെ ബാലൻ, എന്നിവർ സംസാരിച്ചു. വി രാജീവ് സ്വാഗതം പറഞ്ഞു.
വെള്ളൂർ മേഖലാ റാലി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടം ചെയ്തു. ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി.
അഡ്വ ആർ എൻ രഞ്ജിത്ത‌്, ശ്രീജിത്ത‌് വള്ളിൽ, പി എം നാണു, നെല്ലിയേരി ബാലൻ, എം സി നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്