പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ അവസാന പത്തിലേക്ക്; അവസാന വെളളിയാഴ്ച ഇന്ന്

By | Friday May 31st, 2019

SHARE NEWS

നാദാപുരം: വിശുദ്ധ ഖുർആൻ അവതരിച്ച റംസാൻ  അവസാന പത്തിലേക്ക് കടന്നു. ഇതോടെ പളളികളിലും മുസ്ലിം ഭവനങ്ങളും ആരാധകൾ കൊണ്ട് മുഖരിതമാവുകയാണ്. അവസാന വെളളിയാഴ്ചയും റംസാൻ ഇരുപത്തിയേഴും അടുത്തടുത്ത് വരുന്നതോടെ കൂടുതൽ പുണ്യം കരഗതമാക്കാനുളള പരിശ്രമത്തിലാണ് ലോകത്തുളള വിശ്വാസി സമൂഹം അവസാന പത്തിലാണ് വിശ്വാസികൾ ഏറെ പുണ്യമെന്ന് കരുതുന്ന ലൈലത്തുൽ ഖദർ.

Loading...

ആ ദിനത്തിൽ പുണ്യകർമ്മം ചെയ്യുന്നവർക്ക് ആയിരം മാസങ്ങളേക്കാൾ പുണ്യം ലഭിക്കുമെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ട്. ലൈലത്തുൽ ഖദർ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ പ്രതീക്ഷിക്കാനാണ് പ്രവാചകൻ വിശ്വാസികളോട് ഉണർത്തിയിട്ടുളളത്. അതിനാൽ റംസാൻ 21,23,25,27,29 തീയതികളിലാണ് വിശ്വാസികൾ കൂടുതലായി ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്നത്.രാത്രി നമസ്‌കാരങ്ങളിലും പ്രാർത്ഥനകളിലുമായി വിശ്വാസികൾ നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് പളളികളിൽ ദർശിക്കുന്നത്.

ലൈലത്തുൽ ഖദർ പൂർണമായും ലഭ്യമാക്കാൻ പളളികളിൽ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.അവസാന പത്തിലാണ് വിശ്വാസികൾ   എല്ലാ ചിന്തകളും മാറ്റിവെച്ച് പൂർണമായും അല്ലാഹുവിലേക്ക് അർപ്പിക്കുക എന്നത് ലക്ഷ്യമാക്കി പളളികളിൽ ഭജനമിരിക്കുന്നതത്.

അന്നപാനീയങ്ങൾ ഒഴിവാക്കി ഇഹലോക ചിന്തകൾ  പൂർണമായും വെടിഞ്ഞ് പളളികളിൽ ഭജനമിരിക്കുന്നതോടെ പൂർണമായും ആത്മീയ നിർവ്യതിയാണ് വിശ്വാസികൾ എത്തിച്ചേരുന്നത്.

തിന്മകളെ കരിച്ച് കളയുന്ന റംസാനിൽ സാമ്പത്തിക രംഗത്തെ ശുദ്ധീകരണവും വിശ്വാസികൾ ആർജ്ജിച്ചെടുക്കേണ്ടതുണ്ട്.തന്റെ സമ്പാദ്യത്തിന്റെ സ്റ്റോക്കെടുപ്പ് നടത്തുന്നതിനുളള പ്രധാന വഴിയാണ് വിശ്വാസികൾക്ക് റംസാൻ കാലയളവ്.തനിക്ക് ലഭിച്ച സമ്പാദ്യത്തിൽ നിന്നും ഒരോ വിശ്വാസിയും നിർബന്ധമായും സക്കാത്ത് നൽകേണ്ടതുണ്ട്.

സാനിലെ നോമ്പും നമസ്‌കാരവും പോലെ തന്നെ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് സക്കാത്ത് നൽകൽ.അത് പാവപ്പെട്ടവന്റെ അവകാശമായിട്ടാണ് ഇസ്ലാം നിഷ്‌കർശിക്കുന്നത്.സക്കാത്ത് നൽകാത്തവൻ നോമ്പും നമസ്‌കാരവും മാത്രം ചെയ്തത് കൊണ്ട് അല്ലാവിന്റെ അടുത്ത് യാതൊരു ഗുണവുമില്ലെന്ന് പ്രവാചകൻ വളരെ വ്യക്തമായി വിശദീകകരിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെ റംസാൻ സമയത്താണ് നിർബന്ധ ദാനത്തിനുളള സമയമായി വിശ്വാസികൾ കണ്ടെത്തുന്നത്.അടിസ്ഥാന ചിലവും കഴിച്ച് ബാക്കി വരുന്ന സംഖ്യയുടെ 2.5 ശതമാനം നിർബന്ധ ദാനമാണ്.ധരിക്കുന്ന സ്വർണം മുതൽ കാർഷിക ഭൂമിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾക്ക് വരെ ഇസ്ലാമിൽ നിർബന്ധ ദാനമുണ്ട്.അത് ഒരോ വർഷത്തിലും കൊടുത്ത് വീട്ടേണ്ടതുണ്ട്.

അത് കൊടുക്കുന്നതോട് കൂടിയാണ് വിശ്വാസത്തിന് തെളിച്ചം ലഭിക്കുകയുളളൂവെന്നും സക്കാത്ത് പാവപ്പെട്ടവന്റെ അവകാശമാണെന്നും ഖുർആർ വ്യക്തമാക്കുന്നുണ്ട്.സക്കാത്ത് നൽകാത്ത വിശ്വാസിയുടെ പണം യുദ്ധം ചെയ്ത് പിടിച്ചെടുക്കണമെന്ന അഭിപ്രായമുളള    പണ്ഡിതൻമാരെ മുസ്ലിംങ്ങൾക്കിടയിലുണ്ട്.

അത് കൊണ്ട് തന്നെ റിലീഫ് പ്രവർത്തനങ്ങൾ നാടെങ്ങും സജീവമായിട്ടുണ്ട്.പാവപ്പെട്ടവന്റെ മതമോ ജാതിയോ നോക്കാതെയുളള റിലീഫ് പ്രവർത്തനങ്ങൾ നാട്ടിൻപുറങ്ങളിൽ പോലും ഇപ്പോൾ വളരെ സജീവമായിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്