Categories
Latest

റാങ്കിൻ തിളക്കം; റിഷാനയെ യൂത്ത് ലീഗ് അനുമോദിച്ചു

നാദാപുരം : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം. എസ്. സി കെമിസ്ട്രി പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ റിഷാന മൊയിലോത്തിനെ മുസ്ലിം യൂത്ത് ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റി ആദരിച്ചു.

നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് റഫീഖ് മാസ്റ്റർ കക്കംവെള്ളി ഉപഹാരം കൈമാറി. പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് വി പി ഫൈസൽ മാസ്റ്റർ, ശാഖാ ഭാരവാഹികളായ ആസിഫ് പുത്തലത്ത്, ജാഫർ തുണ്ടിയിൽ, മൂന്നാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ അസീദ് ടി.വി, സി.വി ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP