അപൂർവ്വ രോഗം; വളയത്തെ 16 വയസ്സുകാരി മരിച്ചു

By | Friday August 28th, 2020

SHARE NEWS

നാദാപുരം: രക്തത്തിലെ ശീത അണുക്കൾ നശിക്കുന്ന അപൂർവ്വ രോഗം ബാധിച്ച് ചികിസയിലായിരുന്ന വളയത്തെ 16 വയസ്സുകാരി മരിച്ചു.

വളയം മൗവ്വഞ്ചേരിയിലെ നടുക്കണ്ടിയിൽ പത്‌മാക്ഷന്റെ മകൾ ദേവികയാണ് മരിച്ചത്.

ഇന്ന് രാത്രി ഏഴരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

കോവിഡ് പരിശോധനക്ക് സാമ്പിൾ ശേഖരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവികയ്ക്ക് രണ്ട് മാസം മുമ്പാണ് രോഗം ബാധിച്ചത്.

വിദഗ്ത ചികിത്സക്ക് തിരുവനന്തപുരം കേൻസർ സെൻ്ററിലേക്ക് രക്തസേബിൾ അയച്ച് ഫലം കാത്തിരിക്കുന്നതിനിടെ യാണ് മരണം. അമ്മ:പ്രേമ സഹോദരൻ: സുജീന്ദ്രനാഥ്

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്