Categories
Latest

അപൂര്‍വ്വ രോഗം, വളയത്ത് ആടുകള്‍ ചത്തു

നാദാപുരം : അജ്ഞാത രോഗം കാരണം വളയത്ത് രണ്ടു ആടുകള്‍ ചത്തു‌.

വളയം ഒന്നാം വാര്‍ഡിലെ ആലംങ്കോട് വാസുവിന്റെ വീട്ടില്‍ വളര്‍ത്തുന്ന ഒരു ആടും, കുട്ടി ആടും ആണ് ചത്തത്.

മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആടുകളുടെ മരണകാരണം കണ്ടെത്താന്‍ ആയില്ല.

അടുത്തിടെ ചെക്ക്യാട് കുരുവന്തേരി മേഖലയിലും, കുറ്റ്യാടി വേളത്തും ആടുകളില്‍ അപൂര്‍വ്വ രോഗം കണ്ടെത്തിയിരുന്നു.

പക്ഷെ ഇവിടെയൊന്നും ആടുകള്‍ ചാത്തിരുന്നില്ല.

വയര്‍ വീര്‍ക്കുകയും കഴുത്തിന്റെ ഭാഗത്ത് തടിപ്പ് രൂപപ്പെടുകയും ചെയ്ത ആട് രാത്രിയോടെ ചത്തു പോവുകയായിരുന്നു.

ചെറിയ ആടിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Rare disease, sheep die in valayam

NEWS ROUND UP