റേഷന്‍ വിതരണം;  ഈ മാസം മണ്ണെണ്ണ 1 ലിറ്റര്‍

By | Wednesday March 13th, 2019

SHARE NEWS
കോഴിക്കോട് :2019 മാര്‍ച്ച് മാസം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.   മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ  ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ടു രൂപ നിരക്കിലും പൊതു വിഭാഗം (സബ്‌സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാര്‍ഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ചു
            രണ്ടു കിലോ 17 രൂപ നിരക്കിലും പൊതു വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ്  ഒന്നിന് അഞ്ച് കിലോ അരി കിലോ ഗ്രാമിന് 10.90 രൂപ നിരക്കിലും ആട്ട ലഭ്യതക്കനുസരിച്ചു രണ്ടു കിലോ 17 രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
          എല്ലാവിഭാഗത്തിലുമുള്ള വൈദുതികരിക്കപ്പെട്ട വീടുകളിലേ കാര്‍ഡിന് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദുതികരിക്കപ്പെടാത്ത  വീടുകളിലേ കാര്‍ഡിന് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 33 രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്