റേഷന്‍കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം ;അറിയേണ്ടതെല്ലാം

By | Saturday June 23rd, 2018

SHARE NEWS

റേഷന്‍കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും കൂട്ടിചേര്‍ക്കലുകള്‍ വരുത്തുന്നതിനും കുറവുകള്‍ വരുത്തുന്നതിനും 25-06-2018 മുതല്‍ അവസരമുണ്ടാകുകയാണ്.
കഴിഞ്ഞ 4വര്‍ഷമായി നിലച്ചുകിടക്കുന്ന ഈ പ്രക്രിയ പുനരാരംഭിക്കുമ്പോള്‍
പതിനായിരങ്ങളാകും സപ്ലൈ ആഫീസുകളിലേക്ക് തള്ളിക്കയറുക.

ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ഒരുപാട് സംശയങ്ങളാണ് ഉണ്ടാകുക.

റേഷന്‍കാര്‍ഡില്‍ നിന്നും പേര് കുറക്കാന്‍
എന്ത് ചെയ്യണം?
————————-
ഒരു കാര്‍ഡില്‍ നിന്നും പേരുകള്‍ കുറവ് ചെയ്ത്
വേറൊരു താലൂക്കില്‍ ചേര്‍ക്കുന്നതിന്
റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് സഹിതം
കാര്‍ഡുടമ അപേക്ഷ നല്‍കണം.
മരണപ്പെട്ട ഒരാളുടെ പേര് കുറവ് ചെയ്യുവാന്‍
മരണ സര്‍ട്ടിഫിക്കറ്റ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട
മുതിര്‍ന്ന അംഗം കാര്‍ഡിന്‍റെ പകര്‍പ്പ് സഹിതം
അപേക്ഷ നല്‍കണം.

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ എന്ത് ചെയ്യണം ?
—————
ഒരേ താലൂക്കില്‍ തന്നെയുള്ള വിവിധ കാര്‍ഡുകളില്‍നിന്നും പരസ്പരം മാറ്റിചേര്‍ക്കുന്നതിന് കാര്‍ഡുടമകള്‍ വെള്ളക്കടലാസില്‍ അപേക്ഷ എഴുതി കാര്‍ഡുകളുടെ പകര്‍പ്പ് സഹിതം
അപേക്ഷ നല്‍കണം.
ഓരോ കാര്‍ഡുടമയും പ്രത്യേകം അപേക്ഷ നല്‍കണം.
ഇതര താലൂക്കുകളില്‍
പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അതാത് താലൂക്കില്‍ നിന്നും കുറവ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്.
രാജ്യത്ത് ഒരിടത്തും പേരില്ലാത്തവര്‍
എംഎല്‍എ /എം പി /പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയാകും.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേര് ചേര്‍ക്കുവാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ
പകര്‍പ്പുകള്‍ ഹാജരാക്കണം.

റേഷന്‍കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുവാന്‍
എന്ത് ചെയ്യണം?
————————-
പേരുകള്‍ വീട്ടുപേരുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്ക് റേഷന്‍ കാര്‍ഡും
വില്ലേജ് ആഫീസില്‍ നിന്നുള്ള വണ്‍ ആന്‍റ് സെയിം
സര്‍ട്ടിഫിക്കറ്റും സഹിതം കാര്‍ഡ് ഉടമ
അപേക്ഷ നല്‍കണം.
സ്ഥലപ്പേര് വാര്‍ഡ്‌ വീട്ടുനമ്പര്‍ പഞ്ചായത്ത്
എന്നിവ തിരുത്തുവാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തൊഴിലുകള്‍ ചേര്‍ക്കുവാനും തിരുത്തുവാനും
തൊഴിലുമായി ബന്ധപ്പെട്ട ആധികാരിക രേഖകള്‍
ഹാജരാക്കണം.
എന്‍ആര്‍കെ എന്നും മറ്റും രേഖപ്പെടുത്തിയത്
തിരുത്തുവാന്‍ ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ട്
പകര്‍പ്പുകള്‍ ഹാജരാക്കണം.
വരുമാനം തിരുത്തുവാന്‍
വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.

കാര്‍ഡ് ഉടമകളാണ് എല്ലാ അപേക്ഷയും നല്‍കേണ്ടത്.
തല്‍ക്കാലം റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ മാത്രം
അപേക്ഷക്കൊപ്പം നല്‍കിയാല്‍ മതിയാകും.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്