പാറക്കടവില്‍ വായനയുടെ വാതായാനം തുറക്കാൻ വായനാ മരം

By | Thursday July 11th, 2019

SHARE NEWS

പാറക്കടവ്: വിദ്യാർത്ഥികളിൽ വായന പരിപോഷിപ്പിക്കുന്നതിന് നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി പാറക്കടവില്‍ വായനാ മരം പദ്ധതിക്ക് തുടക്കമായി. ഉമ്മത്തൂർ എസ്.ഐ ഹയർസെക്കന്ററി സ്കൂളിലാണ് ഈ നവസംരംഭം ആരംഭിച്ചത്.

Loading...

ഓരോ ക്ലാസിലും സ്ഥാപിച്ച മരത്തിൽ ഇലകളുടെ സ്ഥാന്നത്ത് കുട്ടിയുടെ പേരും വായിച്ച പുസ്തകത്തിന്റെ പേരും എഴുതി വെക്കുകയാണ് ഈ പരിപാടിയിൽ ചെയ്യുന്നത്.വായിച്ച പുസ്തകത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് മരവും വളരും .വർഷാവസാനം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് ക്കുറിപ്പുകൾ തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം നൽകാൻ ക്ലാസ് പി.ടി.എ യും തീരുമാനിച്ചിട്ടുണ്ട്.

വടകര വിദ്യാഭ്യാസ ജില്ലയിൽ സമ്പൂർണ്ണ ക്ലാസ് ലൈബ്രറി സംവിധാനം നടപ്പാക്കിയ ആദ്യ സ്കൂളാണ് ഉമ്മത്തൂർ എസ്.ഐ. എച്ച്.എസ്. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ലഭ്യത കൂട്ടുന്നതിന് വേണ്ടി ഈയിടെ ആരംഭിച്ച ‘അക്ഷര സദ്യ’ പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.
എട്ടാം ക്ലാസിൽ ആദ്യത്തെ വായനാമരം, പ്രശസ്ത ചിത്രകാരൻ സത്യൻ നീലിമ ഉദ്ഘാടനം ചെയ്തു.

പ്രശാന്ത് മുതിയങ്ങ അധ്യക്ഷത വഹിച്ചു. എൻ.കെ .കുഞ്ഞബ്ദുള്ള ,ഗംഗാധരൻ എം, കെ.സി ബാബു , ഡെയ്സി ഷാന്റി തുടങ്ങിയവർ സംസാരിച്ചു

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്