നാദാപുരം : മുസ്ലിം ലീഗ് – കോൺഗ്രസ്സ് നേതൃത്വം ഇത്തവണ സ്വീകരിച്ചത് ഉറച്ച നിലപാടുകൾ.ഫലമോ ശക്തരായ വിമതരും.
യു.ഡി.എഫ് കോട്ടകളെ വിറപ്പിക്കാൻ റെബലുകൾക്ക് കഴിയുമോ? ഏവരും ഉറ്റുനോക്കുകയാണ്.
ഏറെ ചർച്ചയ്ക്കും വിവാദങ്ങൾക്കും ഒടുവിൽ ലീഗ് മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീർ ഇന്നലെ പത്രിക പിൻവലിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടം പിടിച്ച് പ്രചരണത്തിനിറങ്ങിയ മണ്ടോടി അവസാന നിമിഷം പിൻന്തള്ളപ്പെട്ടതോടെ റെബൽ സ്ഥാനാര്‍ത്ഥിയായി പന്ത്രണ്ടാം വാർഡിൽ പത്രിക സമർപ്പിക്കുകയായിരുന്നു.
ലീഗ് നേതാക്കളുമായുള്ള അവസാന ഘട്ട ചർച്ചയിൽ പത്രിക പിൻവലിക്കുകയുണ്ടായി, ഏഴാം വാർഡിൽ ലീഗ് വിമതൻ പി.കെ ഹമീദ് പത്രിക പിൻവലിച്ചിട്ടില്ല.
ഔദ്യോഗിക സ്ഥാനാത്ഥി എം, സി സുബൈറാണ്. ചെക്യാട് ഗ്രാമപഞ്ചായത്തിൽ സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് ധാരണയാവത്തതിനാൽ കോൺഗ്രസിലെ കെ.പി കുമാരനും ലീഗിലെ കോമത്ത് ഹംസയും നേർക്ക് നേർ മത്സരത്തിന് കളമൊരുങ്ങി വാർഡിൽ മറ്റ് രണ്ട് പേർ കൂടി രംഗത്തുണ്ട്.
ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കരിന്ത്രിയിൽ വസന്തയാണ്.
മണ്ഡലം കമ്മറ്റി നിർദ്ദേശിച്ച ചന്ദ്രിക ടീച്ചർ പത്രിക പിൻവലിക്കണമെന്ന ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശം തള്ളിയതോടെ വിമത സ്ഥാനാര്‍ത്ഥിയായി.
ഏറെ വിവാധങ്ങൾക്ക് തിരികൊളുത്തിയ ജാതിയേരി വാർഡിൽ പി.കെ ഖാലിദ് മാസ്റ്റർ പത്രിക പിൻവലിച്ചില്ല.
ഇവിടെ നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം കറുവയിൽ അഹമ്മദ് ആണ് ലീഗ് ഔദ്യേഗിക സ്ഥാനാര്‍ത്ഥി.
ഉമ്മത്തൂർ, പാറക്കടവ് തുടങ്ങിയ വാർഡുകളിലും വിമത ശല്യമുണ്ട്.
വാണിമേലിൽ പതിനാലാം വാർഡിൽ യു.ഡി.എഫ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന് എതിരെ പത്രിക നൽകിയ ലീഗ് പ്രാദേശിക നേതാവ് ചേലക്കാടൻ കുഞ്ഞമ്മദ് സ്ഥാനാര്‍ത്ഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്.
നാലാം വാർഡിൽ ലീഗ് നേതാവ് വി.കെ മൂസ്സമാസ്റ്റർക്കെതിരെ പത്രിക നൽകിയ പടിക്കലക്കണ്ടി അമ്മദ് സ്ഥാനാര്‍ത്ഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്.
ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ മുന്നണി എന്ന പേരിൽ മത്സര രംഗത്തുള്ളവർ ലീഗിൽ നേരത്തെ ഉടലെടുത്ത ഗ്രൂപ്പ് പോരിൻ്റെ പേരിൽ രംഗത്ത് എത്തിയതാണെന്ന് സൂചനയുണ്ട്. മണ്ഡലം കമ്മറ്റിയുടെ അച്ചടക്ക നടപടി തുടരുന്നതിനാൽ പലരും അരങ്ങിന് പിറകിലാണെന്ന് പറയപ്പെടുന്നു .