സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; പവന് 40,000 രൂപയും ഗ്രാമിന് 5,000 രൂപയുമായി

By | Saturday August 1st, 2020

SHARE NEWS

കോഴിക്കോട്: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; പവന് 40,000 രൂപയും ഗ്രാമിന് 5,000 രൂപയുമായി. കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആഗോള വിപണിയിൽ മുരടിപ്പ് പ്രകടമാണ്. രോഗപ്രതിരോധത്തിൽ മുന്നോട്ടുപോയ രാജ്യങ്ങൾപോലും പോലും പ്രതീക്ഷിച്ച വേഗത്തിൽ തിരിച്ചുവരവു നടത്തുന്നില്ല. അമേരിക്കയിൽ കോവിഡ് തീവ്രമാകുന്ന സാഹചര്യവുമുണ്ട്.

പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും ഓഹരി വിപണികളിൽ വലിയ തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വൻകിട നിക്ഷേപകരെ സ്വർണത്തില്‍ മാത്രം നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയാണ്. ആവശ്യക്കാർ കൂടിയതോടെ സ്വർണത്തിന്റെ ഡിമാൻഡ് ദിവസവും ഉയരുകയാണ്. ഡോളർ ഉൾപ്പെടെയുള്ള കറൻസികൾ കൂടുതൽ ദുർബലമാകുന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നുണ്ട്.

പണപ്പെരുപ്പവും പണലഭ്യതയും– വിവിധ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറച്ചത് പണലഭ്യതയും അതുവഴി പണപ്പെരുപ്പവും ഉയരാൻ കാരണമായിട്ടുണ്ട്. അമേരിക്ക–ചൈന, ഇന്ത്യ–ചൈന സംഘർഷങ്ങളും സ്വർണവിലയെ ബാധിക്കുന്നു. ഏറ്റവും വലിയ സ്വർണ ഉപയോഗക്കാരായ ചൈനയുമായുള്ള പ്രശ്നങ്ങൾ സ്വർണവിലയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്