Categories
Breaking News

നെഞ്ചോട് ചേർത്ത് വളർത്തിയ പൊന്നുമക്കളുമായി റീന മടങ്ങുന്നു; കണ്ണീരിൽ മുങ്ങി ഗ്രാമം

നാദാപുരം : ജീവിതമാർഗം തേടി അച്ഛൻ മണലാരണ്യത്തിൽ കഴിയുമ്പോഴും നെഞ്ചോട് ചേർത്ത് വളർത്തിയ രണ്ട് പൊന്നുമക്കളുമായി നാടിൻ്റെ യും ഉറ്റവരുടെയും പ്രിയങ്കരിയായ റീന മടങ്ങുന്നു.

ഒരു കുടുംബത്തെ നിശേഷം തകർത്ത ദുരന്തത്തിൽ വിറങ്ങലിച്ച ഗ്രാമം കണ്ണീരിൽ മുങ്ങി.

പ്രവാസിയുടെ സംശയരോഗം കൂട്ടക്കുരുതിയിലായതോടെ ഇല്ലാതായത് ഒരു കുടുംബം.

More Read അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

ഉറ്റവരുടെയും നാടിൻ്റെയും പ്രാർത്ഥന വിഫലമാക്കി അവസാന പ്രതീക്ഷയും ഇന്ന് വൈകിട്ടോടെ പൊലിഞ്ഞു.

ഇളയ മകൻ സ്റ്റിഫിനും വിടവാങ്ങിയതോടെ കായലോട്ട് താഴെ അരൂണ്ടയിൽ നാടിനെ നടുക്കിയ ദുരന്തത്തിൽ മരണം നാലായി.

മരണം മൂന്നായി; ഒടുവിൽ റീനയും വിടവാങ്ങി

അല്പസമയം മുമ്പാണ് സ്റ്റിഫിൻ്റെ മരണം കോഴിക്കോട് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വെൻ്റിലേറ്ററിൽ കഴിഞ്ഞ അമ്മ റീന ഉച്ചയോടെ മരണത്തിന് കീഴടങ്ങിയിരുന്നു.

ഇന്നലെ വൈകിട്ടോടെ അച്ഛനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയതിന് പിന്നാലെയാണ് അമ്മ റീനയും ഇളയ മകൻ സ്റ്റാഫിനും ഇന്ന് മരണത്തിന് കീഴടക്കിയത്.

Read More : അരൂണ്ടയിൽ പൊള്ളലേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരം

ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു ചൊവ്വാഴ്ച ഉച്ചയ്ക്കും മകൻ സ്റ്റാലിഷ് ബുധനാഴ്ച പുലർച്ചെയോടെയുമാണ് മരിച്ചത്.

രാജുവിന്റെ മൃതദേഹം വിദേശത്ത് ആയിരുന്ന സഹോദരനെ കാത്ത് മെഡിക്കൽ കോളജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മകനും മരിച്ചത്.

രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് വീടിനകത്തുവെച്ച് പൊള്ളലേറ്റത്.

രാജുവിന്റെയും സ്റ്റാലിഷിന്റെയും മൃതദേഹം വൈകീട്ട് നാലരയോടെ കായലോട്ട് താഴെയുള്ള വീട്ടിലെത്തിച്ചു.

Also Read ഭാര്യയെയും മക്കളെയും തീക്കൊള്ളുത്തിയതെന്ന് സൂചന ; രാജുവിൻ്റെ നില അതീവ ഗുരുതരം

വീടിനോട് ചേർന്ന റോഡിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാനായി വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.

സ്റ്റാലിഷിനെ ഒരുനോക്ക് കാണാൻ കടവത്തൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും സഹപാഠികളും എത്തിയിരുന്നു.

read more നാല് പേർക്ക് പൊള്ളലേറ്റ സംഭവം ; ഭർത്താവ് രാജു മരിച്ചു

ഇവർ നേരത്തെ താമസിച്ചിരുന്ന കണ്ണൂർ ജില്ലയിലെ തുവ്വക്കുന്നിൽനിന്നും ഒട്ടേറെപേർ എത്തി. ഇരുവർക്കും വീട്ടുവളപ്പിൽ അടുത്തടുത്തായാണ് ചിതയൊരുക്കിയത്.

സ്റ്റാലിഷും വിടവാങ്ങി ; അമ്മയും സഹോദരനും ഗുതരാവസ്ഥയിൽ തന്നെ

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Reena returns with her nieces and nephews; The village drowned in tears

NEWS ROUND UP