നാദാപുരത്തെ വ്യാപാരികൾക്ക് ആശ്വാസം; ഇന്ന് എല്ലാവർക്കും കോവിഡ് നെഗറ്റീവ്

By | Monday September 28th, 2020

SHARE NEWS

നാദാപുരം : അടച്ചുപൂട്ടൽ കാരണം ഏറെ പ്രതിസന്ധിയിലായ നാദാപുരത്തെ വ്യാപാരികൾക്ക് ഒടുവിൽ ആശ്വാസ വാർത്ത .

ഇന്ന് കോവിഡ് പരിശോധന വ്യാപാരികളിൽ എല്ലാവർക്കും കോവിഡ് നെഗറ്റീവ്. 66 പേരാണ് ഇന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തിയത് ഇതിൽ 50 വ്യാപാരികളുണ്ട്.

126 പേർക്ക് ആർ ടി പി സി ആർ ടെസ്റ്റാണ് നടത്തിയത്. ഇതിൻ്റെ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

വ്യാപാരികളും കുടുംബങ്ങളും ഉൾപ്പെടെ ഇന്നലെ അറുപത് പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത് രണ്ടു പേർക്ക് മാത്രം.

നാദാപുരത്ത് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവിനും മാതാവിനുമാണ് കോവിഡ് പോസിറ്റീവായത്. ഇദേഹമാകട്ടെ ഏഴു ദിവസമായി കടയിൽ എത്താറില്ലെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്