മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ബി എസ് എഫ് ഉദ്യോഗസ്ഥരും

By | Wednesday September 12th, 2018

SHARE NEWS

നാദാപുരം: പ്രളയ ബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ബി എസ് എഫ്  ഉദ്യോഗസ്ഥരും സംഭാവന നല്‍കി.സംഭാവനയായി നല്‍കിയ 1,41 ,398 രൂപ ജില്ല കളക്ടര്‍ യു വി ജോസിനു കൈമാറി.

Loading...

കോഴിക്കോട് നാദാപുരം കമ്മാന്‍ഡാന്റെ എം എ ജോയി,അസിസ്റ്റന്റ്റ് കമ്മാന്‍ഡന്റെ രാജിവ് നയന്‍,ഇന്‍സ്പെക്ടര്‍ കെ സോമന്‍,എ എസ് ഐ ബിജു ജോസഫ്,ഹവല്‍ദാര്‍ കെ ഡി  നായിഡു,കോണ്‍സ്റ്ബിള്‍ വിഷ്ണു എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

പ്രളയക്കെടുതിയില്‍ അകപെട്ട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും  കോഴിക്കോട് നിന്നുള്ള 86 ജവാന്‍‌മാര്‍ രംഗത്തിറങ്ങിയിരുന്നു.പ്രളയത്തിനു ശേഷം ശുചീകരണ പ്രവര്‍ത്തനത്തിലും ജവാന്‍‌മാര്‍ രംഗത്തുണ്ടായിരുന്നു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്