തൂണേരിക്ക് ആശ്വാസ വാർത്ത; ഇന്ന് ഏഴ് പേർക്ക് രോഗമുക്തി

By | Friday July 31st, 2020

SHARE NEWS

നാദാപുരം: കോവിഡ് ആശങ്കയിൽ കഴിയുന്ന തൂണേരിക്ക് ഇന്നും ആശ്വാസവാർത്ത. ചികിത്സയിൽ കഴിഞ്ഞ ഏഴ് പേർക്ക് കൂടി രോഗമുക്തി.

74 പേർക്ക് രോഗം ബാധിച്ചിരുന്നു. ഇതിൽ അറുപത്തിയഞ്ചോളം പേർ രോഗമുക്തരായി.

ഇന്ന് (ജൂലൈ 31) ജില്ലയിൽ രോഗമുക്തി നേടിയവര്‍ – 75 പേര്‍.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 75 പേര്‍ രോഗമുക്തി നേടി

1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ – 18
2) തൂണേരി – 7
3) ഏറാമല – 7
4) വാണിമേല്‍ – 6
5) പുറമേരി – 6
6) വടകര – 4
7) വില്യാപ്പളളി – 4
8) ഒളവണ്ണ – 3
9) കൊടുവള്ളി – 2
10) തിക്കോടി – 3
11) നാദാപുരം – 2
12) അഴിയൂര്‍ – 2
13) പുതുപ്പാടി – 1
14) കുന്നുമ്മല്‍ – 1
15) തിരുവള്ളൂര്‍ – 1
16) കൊയിലാണ്ടി- 1
17) മൂടാടി – 1
18) ചെക്യാട് – 1
19) കായക്കൊടി – 1
20) ഓര്‍ക്കാട്ടേരി – 1
21) പയ്യോളി – 1
22) മടപ്പള്ളി – 2

ഇന്ന് പുതുതായി വന്ന 624 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,441 പേര്‍ നിരീക്ഷണത്തില്‍ ഉണ്‍ണ്ട്. ജില്ലയില്‍ ഇതുവരെ 78,292 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 94 പേര്‍ ഉള്‍പ്പെടെ 734 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 217 പേര്‍ മെഡിക്കല്‍ കോളേജിലും 120 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 88 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 98 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 191 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 18 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 79 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 1,844 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 61,820 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 59,953 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.

ഇതില്‍ 58,574 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,867 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 3,640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 624 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 2,946 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 25,797 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

1,013 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

ഇന്ന് ജില്ലയില്‍ 4,605 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11,196 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്