എം സി ക്ക് ആദരവ് ; കാനം രാജേന്ദ്രന്‍ ഇന്ന് വൈകിട്ട് എടച്ചേരിയില്‍

By | Friday February 15th, 2019

SHARE NEWS

എടച്ചേരി: ആറ് പതിറ്റാണ്ട് പിന്നിടുന്ന പ്രമുഖ സി.പി.ഐ. നേതാവും സഹകാരി പുരസ്കാര ജേതാവുമായ എം.സി. നാരായണൻനമ്പ്യാർക്ക് എടച്ചേരിയിൽ സ്വീകരണം ഒരുക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് എടച്ചേരി  കമ്മ്യൂണിറ്റി ഹാളില്‍   വെച്ച് നടക്കുന്ന പരിപാടി  സി.പി ഐ . സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Loading...

ജില്ലാ സഹകരണബാങ്കിന്റെ മികച്ച സഹകാരിക്കുള്ള ‘ടി. സി. ഗോപാലൻ മാസ്റ്റർ’ പുരസ്കാരം ഇത്തവണ എം.സി. നാരായണൻനമ്പ്യാർക്കാണ് ലഭിച്ചത്.  വേദിയിൽ വെച്ച് സാഹിത്യഅക്കാദമി അവാർഡ് ജേതാക്കളായ കവി എം. വീരാൻകുട്ടി, ജയചന്ദ്രൻ മൊകേരി, എഴുത്തച്ഛൻ പുരസ്കാരജേതാവ് പി. ഹരീന്ദ്രനാഥ് എന്നിവരെയും അനുമോദിക്കും.ബിനോയ് വിശ്വം. എം.പി, സത്യൻ മൊകേരി, എം.എൽ.എ.മാരായ ഇ.കെ. വിജയൻ, സി.കെ. നാണു, പാറക്കൽ അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്